ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ. ടി. വി. തോമസ് അക്കരെ നാട്ടിൽ 

 

പൂവത്തൂർ: ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനായ കീക്കാട്ടിൽ തുണ്ടുമണ്ണിൽ പെനിയേലിൽ പാസ്റ്റർ ടി. വി. തോമസ് (രാജൻ സാർ – 75) നിര്യാതനായി. പൂവത്തൂർ സ്വദേശിയാണ്.

പൂവത്തൂർ സൗത്ത് ദൈവസഭയുടെ സ്ഥാപകന്മാരിൽ ഒരാളായിരുന്ന അദ്ദേഹം, പോസ്റ്റൽ ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് സൂപ്രണ്ടായി സേവനം അനുഷ്ഠിച്ചതോടൊപ്പം ദീർഘകാലം ദൈവസഭയുടെ വിവിധ കേന്ദ്രങ്ങളിൽ ശുശ്രൂഷകനായി പ്രവർത്തിച്ചു. തിരുവാർപ്പ്, കൊല്ലാട്, ചിങ്ങവനം, നെയ്യാറ്റിൻകര, മണ്ണന്തല എന്നീ സഭകളിൽ ശുശ്രൂഷകനായും തുടർന്ന് തിരുവനന്തപുരം നോർത്ത് ഡിസ്ട്രിക്ട് ഡിസ്ട്രിക്ട് പാസ്റ്ററായും പ്രവർത്തിച്ച അദ്ദേഹം കർത്താവിന്റെ വയലിൽ നിസ്തുലമായ സേവനം അനുഷ്ഠിച്ചു.

ശവസംസ്കാര ശുശ്രൂഷ മാർച്ച് 19 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിയോടെ പൂവത്തൂർ ദൈവസഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും.

ഭാര്യ: ജൂഡി തോമസ്.

മക്കൾ: ഡോ. സ്മിത സാം, ഡോ. അജു സാമുവൽ തോമസ്.

മരുമക്കൾ: പാസ്റ്റർ സാം ജോർജ്, ജയിൻ മേരി തോമസ്.

കൊച്ചുമക്കൾ: അലൻ, ആൻ, എവിൻ, എബിൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading