ഐ.പി.സി ആറ്റിങ്ങൽ സെന്ററിന്റെ മുൻ ശുശ്രൂഷകൻ പരേതനായ പാസ്റ്റർ കെ. വൈ. ശാമുവേലിന്റെ സഹധർമ്മിണി കുഞ്ഞമ്മ ശാമുവേൽ (78) നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആറ്റിങ്ങൽ സെന്ററിന്റെ മുൻ ശുശ്രൂഷകൻ  കലയപുരം ബ്ലെസ് വില്ലയിൽ പരേതനായ പാസ്റ്റർ കെ. വൈ. ശാമുവേലിന്റെ സഹധർമ്മിണിയും, കൊട്ടാരക്കര സെന്ററിലെ ഇഞ്ചക്കാട് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ കെ. എസ്. ജോണിന്റെ മാതാവുമായ സിസ്റ്റർ കുഞ്ഞമ്മ ശാമുവേൽ (78) നിത്യതയിൽ ചേർക്കപ്പെട്ടു. കടമ്പനാട് നാലുതുണ്ടിൽ കിഴക്കേതിൽ കുടുംബാംഗമാണ് പരേത.

ഭൗതികശരീരം മാർച്ച് 17 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കൊട്ടാരക്കര, പുലമൺ ഐ.പി.സി ബേർശേബാ സഭയുടെ അങ്കണത്തിൽ പൊതുദർശനം നടക്കുകയും തുടർന്ന് 1 മണിയോടെ ഇഞ്ചക്കാട് ഐ.പി.സി ശാലേം സഭയുടെ ആഭിമുഖ്യത്തിൽ ശുശ്രൂഷകൾ നടത്തുകയും കലയപുരത്തുള്ള സഭാ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.

മക്കൾ: പാസ്റ്റർ.ജോൺ.കെ. ശാമുവേൽ (ഐപിസി ഇഞ്ചക്കാട്), ഫിന്നി. കെ. ശാമുവേൽ (തിരുനന്തപുരം) , ശേബ ജെയ് ( ഹൊസൂർ ) മരുമക്കൾ: കവിത, അജിത ഫിന്നി, ജെയ് ജോൺ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading