ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്റർ ഒരുക്കുന്ന ഏകദിന സെമിനാർ ഇന്ന് വൈകിട്ട്

ഓസ്ട്രേലിയ: ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ “എഫക്റ്റീവ് പേരെന്റിങ്” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ഫാമിലി സെമിനാർ നടത്തപ്പെടുന്നു. ഇന്ന് (മാർച്ച്‌ 21) സിഡ്നി സമയം വൈകുന്നേരം 7 മണി (IST 1:30PM) മുതലാണ് പ്രസ്തുത സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ഓൺലൈനായി ക്രമിക്കിരിച്ചിരിക്കുന്ന യോഗത്തിൽ സുപ്രസിദ്ധ സുവിശേഷകൻ ഇവാ. സാജു ജോൺ മാത്യുവിന്റെ പത്നി സിസ്റ്റർ ജെസ്സി സാജു ക്ലാസുകൾ നയിക്കുന്നു. തലമുറകളെ ദൈവ സ്നേഹത്തിലും പത്യോപദേശത്തിലും വളർത്തുന്നതിനു ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഈ സെമിനാർ മാതാപിതാക്കൾക്ക് ഏറെ ഗുണമായിരിക്കും എന്നതിൽ സംശയമില്ല. യോഗത്തിൽ ബ്രിസ്ബെയ്ൻ ക്രിസ്ത്യൻ അസംബ്ലി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്നവർക്കായ് ഒടുവിൽ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ചോദ്യോത്തര വേളയും സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്. പ്രസ്‌തുത യോഗത്തിലേക്ക് ഞങ്ങൾ ഏവരെയും ഹാർഥവമായി സ്വാഗതം ചെയുന്നു. സൂം മീറ്റിംഗ് ലിങ്ക് ചുവടെ: Join Zoom Meeting: https://us02web.zoom.us/j/85040469923?pwd=MFvOiXpNTXPtWCyZCQbM5BpDeqbhkh.1 Meeting ID: 850 4046 993 | Passcode: 2026

കൂടുതൽ വിവങ്ങൾക്ക്‌ ബന്ധപ്പെടുക: ഇവാ. എൽദോസ് വർക്കി: +61 420 218 783, ഇവാ. ലിബിൻ ടൈറ്റസ്: +61 494 020 948

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.