ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസ്

പന്തളം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും ക്രൈസ്തവ സമൂഹത്തിനെതിരെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കണം എന്നും ക്രൈസ്തവ പൂർണ്ണസമയ സുവിശേഷ പ്രവർത്തക ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും ന്യൂനപക്ഷ കമ്മീഷൻ നിയമത്തിൽ സർക്കാർ നടത്തിയ വിവേചനപരമായ നിയമനിർമ്മാണം റദ്ദ് ചെയ്യണമെന്ന് ദളിത് ക്രൈസ്തവ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പന്തളത്ത് നടത്തിയ സായാഹ്ന ധർണയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ഡോ. പ്രകാശ് പി തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻറ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ എൻ സി എം ജെ സ്റ്റേറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ തോമസ് എം പുളിവേലിൽ, വെരി റവ ഡോ ഏബ്രാഹം ഇഞ്ചക്കലോടി, റവ ഷാജി കെ ജോർജ്, ബിനു ബേബി, ബാബു വെൻമേലി, പാസ്റ്റർ വൈ മോനി, അനീഷ് തോമസ്, പാസ്റ്റർ ജിജോ ഏബ്രഹാം, പാസ്റ്റർ ബിനു ഐ വേ, പാസ്റ്റർ സാബു, ജിനു അലക്സ് ജെസി ബിനു എന്നിവർ പ്രസംഗിച്ചു.

Photo caption.നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പന്തളത്ത് നടത്തിയ സായാഹ്ന ധർണ എൻ സി എം ജെ സംസ്ഥാന പ്രസിഡൻറ് ഡോ. പ്രകാശ് പി തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading