ബഹ്റിൻ ശാരോൻ ചർച്ചിനെ സ്നേഹിച്ച മോഹനേട്ടന് യാത്രയയപ്പ് നല്‍കി.

ബഹറിൻ:  31 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നമ്മുടെ “മോഹനേട്ടൻ” എന്ന ബ്രദർ കുട്ടപ്പ ചെട്ടിയാർ മോഹൻദാസ് ബഹറിൻ വിടുകയാണ്. 2025 ജൂലൈ 14 തിങ്കൾ അതിരാവിലെ 12.30നുള്ള ബഹ്‌റൈൻ-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ അദ്ദേഹം നാട്ടിലേക്ക് പോകും.
1960കളിൽ ബാല്യപ്രായത്തിൽ, ഒൻപതാം വയസ്സിൽ നാട്ടിൽ തൊഴിൽജീവിതം ആരംഭിച്ചു. കഠിനാധ്വാനം കൈമുതലാക്കിയതിനാൽ പണത്തിന് ഒരിക്കലും കുറവില്ലാതെ വിവിധ ജോലികൾ ചെയ്തു. പി.എസ്‌. സി. ബോർഡ് ജീവനക്കാരൻ, കേരള സെക്രട്ടറിയേറ്റ് ഡ്രൈവർ, ടൂറിസ്റ്റ് കാർ ഓപ്പറേറ്റർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു.

ബാല്യകാലത്ത് തൊഴിലുമായി ബന്ധപ്പെട്ട്‌ സഹകരിച്ച വീട്ടുകാർ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും നവോദയ അപ്പച്ചൻ സിനിമയിൽ കൂടുവാൻ നൽകിയ ക്ഷണവും കൊളംബോയിൽ പോലീസിൽ ജോലിക്കായുള്ള അവസരവും കേരള മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ സാരഥിയായതുമൊക്കെ, തന്നെ തേടിയെത്തിയ മാനുഷികമായ നല്ലനല്ല അവസരങ്ങളായിരുന്നു. എന്നാൽ അതെല്ലാം മാറിമറിഞ്ഞ അദ്ദേഹം 1993ൽ ബഹറിനിലേക്ക് വിമാനം കയറിയത് യേശുവിനെ രക്ഷകനായി ലഭിപ്പാനും ദൈവമകനായിത്തീരുവാനുമുള്ള ഭാഗ്യം മാത്രമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അൽ അലവി ട്രാൻസ്പോർട്ടിലെ വിശ്വസ്തനായ ഒരു ഡ്രൈവറായി പ്രവർത്തിച്ചു എഴുപത്തിമൂന്നാം വയസ്സിൽ പ്രവാസ ജീവിതം പൂർത്തീകരിക്കുമ്പോൾ അദ്ദേഹം ദൈവത്തോട് നന്ദിയുള്ളവനാണ്.

1997 ഒക്ടോബർ 31 ന് സ്നാനപ്പെട്ട് സെഗയ്യയിലെ ശാരോൻ ചർച്ചിൽ ‌ അംഗമായത് മുതൽ ചർച്ച്‌ വില്ല കോമ്പൗണ്ട് അദ്ദേഹത്തിന്റെ സ്വന്തം ഭവനം പോലെ കരുതി പരിപാലിച്ചുവരുന്നു. അതിനായി അദ്ദേഹത്തെ പ്രേരിപ്പിച്ചത് പാസ്റ്റർ പി. സി. ചാണ്ടി, പാസ്റ്റർ പി. സി. വർഗീസ് എന്നിവരുടെ സ്നേഹവും ഒപ്പം ദൈവജനത്തിന്റെ സഹായസഹകരണങ്ങളുമാണെന്ന് അദ്ദേഹം നന്ദിയോടെ ഓർമ്മിക്കുന്നു. നിത്യതയിൽ വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ സഹധർമ്മിണി സിസ്റ്റർ ലക്ഷ്മിയുടെ പ്രാർത്ഥനയും ആത്മാക്കളെ നേടുന്നതിനുള്ള ദാഹവും സഭയ്ക്ക് അനുഗ്രഹമായത് ഈ അവസരത്തിൽ വിസ്മരിക്കാനാവില്ല.
ഇന്നുവരെ അദ്ദേഹം ഒരു നിഴൽപോലെ ദൈവസഭയെയും ദൈവദാസന്മാരെയും പിൻതുടർന്നുവെന്ന് സഭാശുശ്രൂഷകനായ പാസ്റ്റർ ടൈറ്റസ് ജോൺസനും കുടുംബവും സാക്ഷിക്കുന്നു.

സിസ്റ്റർ മോളി മോഹൻദാസ് ഇപ്പോൾ നാട്ടിലാണെങ്കിലും പ്രിയ സഹോദരിയും അദ്ദേഹത്തോടൊപ്പം ഇവിടെയുമായിരുന്ന സമയങ്ങൾ ഓർക്കുന്നു. ബഹ്റിനിൽ ആയിരുന്നപ്പോൾ സഭയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ. ടൈറ്റസ് ജോൺസൻ മോഹനേട്ടന് മൊമെന്റൊ നൽകി ആദരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading