വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ഫാസ്റ്റ് ട്രാക്ക് ജഡ്ജി ഷിബു ഡാനിയേൽ

കൊട്ടാരക്കര: ജീവിതത്തിൻ്റെ നല്ലൊരു ഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി വിയർപ്പൊഴുക്കിയ വയോജനങ്ങളുടെ
അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി ഷിബു ഡാനിയേൽ പറഞ്ഞു. കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ പകൽ വീടിൻ്റെ പ്രതിമാസ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയോധികരുടെ അറിവും അനുഭവ സമ്പത്തും സമൂഹം പ്രയോജനപ്പെടുത്തേണ്ടതാണ്. വയോധികര്‍ക്ക് താങ്ങും തണലും നൽകാൻ സമൂഹത്തിന് ബാധ്യതയുണ്ട്. അന്തസ്സോടെയുള്ള വാർദ്ധക്യത്തിന് പ്രായമായവർക്കുള്ള പരിചരണവും പിന്തുണയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ജൂബിലി മന്ദിരo സൂപ്രണ്ട് റവ. ബിനു.സി.ശാമുവേൽ അധ്യക്ഷത വഹിച്ചു. കൺവീനർ പ്രൊഫ.ഡോ. ജേക്കബ് തോമസ്, റവ.എം.ജെ.ചെറിയാൻ, റവ.ഡോ.പി.ജെ. മാമച്ചൻ,റവ.സ്കറിയ തോമസ്,പ്രൊഫ.ലൂസി ഫിലിപ്പ്, അനിൽ.കെ.സാം എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading