ക്രൈസ്തവ എഴുത്തുപുര വാർഷിക സ്തോത്ര ശുശ്രൂഷയും അപ്പർ റൂം അന്തർദേശീയ പ്രാർത്ഥനയും നടന്നു

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള സ്തോത്ര ശുശ്രൂഷയും അപ്പർ റൂം അന്തർദേശീയ പ്രാർത്ഥനാ ദിനവും ഇന്നലെ രാത്രി ഇന്ത്യൻ സമയം 7 ന് ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിൽ നടന്നു. മിഷൻ & അപ്പർ റൂം ഡയറക്ടർ പാസ്റ്റർ ജെ.പി വെണ്ണിക്കുളത്തിന്റെ അധ്യക്ഷതയിൽ കെ ഇ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. ഡോ. മാത്യു വർഗീസ് (യു എസ് എ) മുഖ്യ സന്ദേശം നൽകി. അനുകമ്പയാർന്ന ശുശ്രൂഷയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും വെല്ലുവിളികൾക്കിടയിലും അത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.കെ ഇ ബഹ്‌റൈൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. വൈസ് പ്രസിഡന്റ്‌ സ്റ്റാൻലി അടപ്പനാം കണ്ടത്തിൽ സ്വാഗതവും അപ്പർ റൂം ഡയറക്ടർ ബോർഡ് അംഗം സിസ്റ്റർ ഷെബ ഫിന്നി കൃതജ്ഞതയും അറിയിച്ചു. അപ്പർ റൂം പ്രവർത്തനങ്ങളെക്കുറിച്ച് ഡയറക്ടർ സിസ്റ്റർ ആൻസി അനീഷ്‌ വിശദീകരിച്ചു.സിസ്റ്റർ റെസി ക്രിസ്റ്റഫർ മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി. സിസ്റ്റർ ഷൈനി ഡാനിയേൽ അനുഭവ സാക്ഷ്യം പങ്കുവെച്ചു. ജനറൽ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ റിബി കെന്നത്ത്, ഡോ. ബെൻസി ജി ബാബു, ഷെബു തരകൻ, ചാപ്റ്റർ ഭാരവാഹികളായ പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ, രാജേഷ് മത്തായി, വിൽ‌സൺ സാമൂവൽ, സിസ്റ്റർ ബിജി പോൾ, ഗോഡ്വിൻ റ്റി പോൾ, സിസ്റ്റർ മിനി ജോസ്, ലുലു റ്റി ജോൺ, സാമൂവൽ ജോർജ്, സിസ്റ്റർ ലിൻസ ബെഞ്ചമിൻ, ബീന മത്തായി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിവിധ ചാപ്റ്ററുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകരും സഹകാരികളും പങ്കെടുത്തു. ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിലും പ്രാർത്ഥനാ വിഭാഗമായ അപ്പർ റൂമുമായിരുന്നു ഈ സമ്മേളനത്തിന്റെ സംഘാടകർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading