എ.ജി.നിലയ്ക്കാത്ത പ്രാർത്ഥനയിൽ ഗ്ലോബൽ ഫാസ്റ്റിംഗ് പ്രയർ ഇന്ന് സമാപിക്കും.

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ജൂൺ ഒന്നിന് ആരംഭിച്ച പതിനാല് ദിന ഗ്ലോബൽ ഫാസ്റ്റിംഗ്‌ പ്രയർ ഇന്ന് സമാപിക്കും.
രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ ഇന്ന് പന്ത്രണ്ട് മണിക്കൂർ ഉപവാസ പ്രാർത്ഥന തുടരും. രാവിലെ 10 ന് പാസ്റ്റർ പി.സി.ചെറിയാൻ നേതൃത്വം നല്കും പാസ്റ്റർ വർഗീസ് പത്രൊസ് സന്ദേശം നല്കുന്നതാണ്. നെഹമ്യാ, ഗ്രേസ്, സാറ എന്നിവർ ഗാനശുശ്രുഷ നയിക്കും.

രാത്രി 8 ന് ആരംഭിക്കുന്ന സമാപന യോഗത്തിൽ എ ജി സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ മുഖ്യ സന്ദേശം നല്കും. വിമൺസ് മിഷണറി കൗൺസിൽ ഡിസ്ട്രിക്ട് പ്രസിഡൻ്റ് മറിയാമ്മ സാമുവേൽ സന്ദേശം നല്കും.പാസ്റ്റർ ജാക്സൺ അയർലൻഡ് ഗാനശുശ്രുഷ നയിക്കും. പ്രയർ ഡിപ്പാർട്ട്മെൻറ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും.അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.

ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading