പാസ്റ്റർ പി എ രാജൻ്റെ സഹധർമ്മിണി കുഞ്ഞമ്മ രാജൻ (60) അക്കരെ നാട്ടിൽ

റാന്നി : ചർച്ച് ഓഫ് ഗോഡ് (ഇൻ ഇന്ത്യ) ഫുൾ ഗോസ്പൽ ഈട്ടി ചുവട് സഭാ ശുശ്രൂഷകനും, നിലമ്പൂർ പാറക്കാട്ട് കുടുംബാംഗവും, റാന്നി ചർച്ച് ഓഫ് ഗോഡ് വട്ടാർക്കയം സഭാഗവുമായ പാസ്റ്റർ പി. എ. രാജൻ്റെ സഹധർമ്മിണി കുഞ്ഞുമ്മ രാജൻ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 7 മണിക്ക് റാന്നിയിലെ സ്വഭവമായ പാറക്കാട്ട് ഗ്രേസ് ലാൻഡിൽ ആരംഭിക്കുകയും 8 :30 മുതൽ 1 മണി വരെ റാന്നി,ഈട്ടി ചുവട് ചർച്ച് ഓഫ് ഗോഡ് സഭയുടെ ഹാളിൽ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം വട്ടാർക്കയം ചർച്ച ഓഫ് ഗോഡ് സെമിത്തേരിയിൽ വച്ചു നടക്കുന്നതുമാണ്. ശുശ്രൂഷകൾക്ക് വട്ടാർക്കയം ദൈവസഭ നേതൃത്വം നൽകും. ദൈവസഭയുടെ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷകരായിരുന്നിട്ടുണ്ട്. പരേതാ വയനാട് മാതിരം പള്ളി കുടുംബാംഗമാണ്.
മക്കൾ: ഗിഫ്റ്റി മോൾ രാജൻ, ഗ്ലാഡിസ്മോൾ രാജൻ, ഗ്രേസ് മോൾ ലിജോ
മരുമക്കൾ : ഷൈജു ജേക്കബ് ( അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഇരട്ടയാർ). ലിപിൻ പപ്പച്ചൻ ( U. k). ലിജോ ജോർജ്- ബാംഗ്ലൂർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading