സി.ഇ.എം. പഠന സഹായ വിതരണം നടത്തി

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ സി.ഇ.എം ൻ്റെ നേതൃത്വത്തിൽ ‘കരുണയിൻകരം’ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ഉദ്ഘാടനംചെയ്തു. പാസ്റ്റർ ടോണി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പാസ്റ്റർ സാം ജി കോശി സ്വാഗതം അറിയിക്കുകയും കരുണയും കരം പദ്ധതിയുടെ ചുമതല വഹിക്കുന്ന ജൂനിയർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോമോൻ കോശി പ്രവർത്തനങ്ങളുടെ വിശദീകരണം നൽകുകയും ചെയ്തു. സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസ് ഉദ്ഘാടനം നിർവഹിക്കുകയും, ബ്രദർ റോഷി തോമസ് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു. സി.ഇ.എം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ ബ്രിജീ വർഗീസ്,പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ സുമേഷ് എസ്, ബ്രദർ ബോബി മാത്യു, എന്നിവർ പ്രാർത്ഥിച്ചു. കൂടാതെ ജനറൽ കമ്മിറ്റി അംഗങ്ങളും ഈ മീറ്റിങ്ങിൽ പങ്കെടുത്തു.
ബാഗ്, നോട്ടുബുക്കുകൾ, വാട്ടർബോട്ടിൽ, ലഞ്ച് ബോക്സ്, പെൻസിൽ.ബോക്സ്, നെയിംസ്ലിപ്പ്, കുട എന്നിവയടങ്ങിയ കിറ്റാണ് കുഞ്ഞുങ്ങൾക്ക് നൽകിയത്. ശാരോൻ ഫെലോഷിപ്പിൻ്റെ കേരളത്തിലെ 18 റീജിയനുകളിൽ നിന്നായി 400 കുഞ്ഞുങ്ങൾക്കും അതോടൊപ്പം കണ്ണൂർ കിളിയന്തറ ഓർഫനേജിലുള്ള കുഞ്ഞുങ്ങൾക്കും ഈ സഹായങ്ങൾ നൽകി. എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ന്യൂയോർക്ക്, എസ്.എഫ്.സി ബെഹ്റിൻ സി.ഇ.എം യു.എ.ഇ റീജിയൺ, എസ്.എഫ്.സി ദുബായ്, എസ്.എഫ്.സി ഷാർജ, എസ്.എഫ്.സി എബനേസർ കുവൈറ്റ്, കൂടാതെ മറ്റനേകം സി.ഇ.എം. സഹകാരികളുടെയും സഹായം കൊണ്ടാണ് ഇത്രയും വിദ്യാഭ്യാസ സഹായം പൂർത്തീകരിപ്പാൻ കഴിഞ്ഞതെന്നു ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading