ഐ.പി.സി ഉപ്പുതറ സെന്റർ ശുശ്രുഷക കുടുംബ സംഗമം ഇന്ന് നടന്നു

ഉപ്പുതറ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഉപ്പുതറ സെന്റർ ശുശ്രുഷക കുടുംബ സംഗമം നടന്നു. ഇന്ന് രാവിലെ 10 മണിമുതൽ 1 മണിവരെ ഉപ്പുതറ ഐപിസി ബെഥെൽ ഹാളിൽ വച്ചായിരുന്നു യോഗം നടന്നത്. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ മോഹൻ സി. വർഗീസിന്റെ അധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി മുഖ്യ സന്ദേശം നൽകി. ഇടയ ശുശ്രുഷ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചായിരുന്നു ക്ലാസുകൾ എടുത്തത്. ദൈവം ഏല്പിച്ച ശുശ്രുഷ വിശ്വസ്ഥതയോടെ ചെയ്യുവാൻ ശുശ്രുഷകന്മാർ ശ്രദ്ധിക്കണമെന്ന് മുഖ്യസന്ദേശത്തിലൂടെ അദ്ദേഹം ഓർമിപ്പിച്ചു.
സെന്ററിൽ പുതിയതായിവന്ന ദൈവദാസന്മാരെ പരിചയപ്പെടുത്തുകയും, സെന്റർ സ്വീകരിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading