അപ്കോൺ (APCCON) പ്രവർത്തന വർഷത്തെ സമാപന സംയുക്താരാധന അനുഗ്രഹീതമായി നടന്നു .

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ ( APCCON) (2024-25 ) പ്രവർത്തന വർഷത്തെ സമാപന സംയുക്ത ആരാധന അനുഗ്രഹീതമായി നടന്നു. അപ്കോൺ സംയുക്ത ആരാധനയിൽ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ, അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ് നോർത്ത് കർണാടകയിലെ അപ്കോൺ മിഷൻ കോഡിനേറ്റർ പാസ്റ്റർ ഷിജു എസ് ജോർജിന് നൽകി പ്രകാശനം ചെയ്തു. ജൂബിലി വർഷത്തോടനുബന്ധിച്ച് 25 കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസ സഹായം നൽകി. പ്രസ്തുത മീറ്റിങ്ങിൽ അപ്കോൺ മുൻകാല ഭാരവാഹികളെയും നിലവിലെ ഭാരവാഹികളെയും ഓർത്ത് പാസ്റ്റർ എംജി മാത്യു പ്രാർത്ഥിച്ചു.

പാസ്റ്റർ റോബിൻ സി പൊന്നച്ചൻ അധ്യക്ഷനായുള്ള സംയുക്ത ആരാധനയിൽ പാസ്റ്റർ അലക്സ് ജോൺ തിരുവചനത്തിൽ നിന്ന് ശുശ്രൂഷിക്കുകയും, പാസ്റ്റർ ടി എം തോമസ് കർതൃമേശയ്ക്കു നേതൃത്വം നൽകുകയും ചെയ്തു. അപ്കോൺ കൊയർ ഗാനശുശ്രൂഷ നിർവഹിച്ചു.

മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് Pr. എബി എം വർഗീസ്, ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി ബ്രദർ ജോഷ്വാ ജോർജ് മാത്യു, ട്രഷറർ ബ്രദർ ജോജി വർഗീസ്, ജോയിൻറ് സെക്രട്ടറി ബ്രദർ എബ്രഹാം മാത്യു, ജോയിൻറ് ട്രഷറർ ബ്രദർ ജോബിൻ പോൾ എന്നിവർ നേതൃത്വം നൽകി. പ്രവർത്തന വർഷത്തെ ജനറൽ ബോഡി മീറ്റിംഗ് മെയ് 19 തിങ്കളാഴ്ച നടത്തപ്പെടും എന്ന് അപ്കോൺ സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading