അടിച്ചമർത്തപ്പെട്ടവരുടെയും പാർശവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി അനുശോചനം അറിയിച്ചു.
“ഫ്രാൻസിസ് മാർപാപ്പ അടിച്ചമർത്തപ്പെട്ടവരുടെയും പാർശവൽക്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു, അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ചു, സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പമാണ് എന്റെ ചിന്തകൾ. കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading