സി ഇ എം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു

വാർത്ത: ജെ പി വെണ്ണിക്കുളം സി ഇ എം ജനറൽ പബ്ലിസിറ്റി കൺവീനർ

തിരുവല്ല: വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ‘ഉണരാം ലഹരിക്കെതിരെ കരുതാം പുതു തലമുറയെ’ എന്ന ആപ്തവാക്യവുമായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സി ഇ എം) ഇവാഞ്ചലിസം ബോർഡും സംയുക്തമായ സംഘടിപ്പിക്കുന്ന ലഹരി വിമോചന സന്ദേശ യാത്ര ഇന്ന് തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 17-മെയ്‌ 16 വരെ നടക്കുന്ന യാത്രയാണ് ഇന്ന് 17ന് ഉച്ചകഴിഞ്ഞു 3ന് തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുൻവശത്തു ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ഫിലിപ്പ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ശാരോൻ സഭാ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തത്.

News Middle Advt Banner

തിരുവല്ല ഡി വൈ എസ് പി ആശാന്ത് എസ് ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് പാസ്റ്റർ സാം ജി കോശി, പാസ്റ്റർ ബ്രിജി വർഗീസ് എന്നിവർ ഏറ്റുവാങ്ങി. ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ് ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് സ്വാഗതവും ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു. ഓഫീസ് സെക്രട്ടറി ബ്രദർ ടി ഒ പൊടികുഞ്ഞു ആശംസ അറിയിച്ചു. യാത്ര 21ന് കോട്ടയത്ത്‌ നിന്ന് ആരംഭിച്ചു കേരളത്തിലെ എല്ലാ ജില്ലകളിൽ കൂടിയും സഞ്ചരിച്ചു മെയ്‌ 16ന് വൈകിട്ട് 4.30ന് നെയ്യാറ്റിൻകരയിൽ സമാപിക്കും. പാസ്റ്റർ ബ്രിജി വർഗീസ്, പാസ്റ്റർ സാം ജി കോശി തുടങ്ങിയവർ പൊതു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading