ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്  കൊട്ടാരക്കര റീജിയൻ കൺവെൻഷൻ ഏപ്രിൽ 10 മുതൽ  

കൊട്ടാരക്കര: ശാരോൻ ഫെല്ലോഷിപ്പ് സഭകളുടെ കൊട്ടാരക്കര റീജിയൻ കൺവെൻഷൻ 2025 ഏപ്രിൽ 10 മുതൽ 13 വരെ ഓടനാവട്ടം ചർച്ച് ഗ്രൗണ്ടിൽ നടത്തപ്പെടും. . 10ന് വൈകിട്ട് റീജിയൻ പാസ്റ്റർ കുഞ്ഞപ്പി ഇടിച്ചെറിയ ഉദ്ഘാടനം ചെയ്യുകയും.

പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ കെ. ജെ തോമസ് കുമളി, പാസ്റ്റർ ജോസഫ് കുര്യൻ എന്നീ കർതൃദാസൻമാർ തുടർന്നുള്ള ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നതുമാണ്. ഞായറാഴ്ച്ച പകൽ പൊതുസഭായോഗത്തോടും തിരുമേശയോടും സമാപിക്കുന്ന കൺവെൻഷനിൽ ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് തിരുവചനം പ്രസംഗിക്കുന്നതുമാണ്.

പകൽ യോഗങ്ങളിൽ വെള്ളിയാഴ്ച്ച വനിതാ സമാജത്തിൽ എലിസബത്ത്‌ ഫിന്നി, ശുശ്രുഷക സമ്മേളനത്തിൽപാസ്റ്റർ വി ജെ തോമസ്, ശനിയാഴ്ച്ച സി. ഇ. എം & സൺ‌ഡേസ്കൂൾ സംയുക്ത മീറ്റിംഗിൽ ഇവാ. സോളമോൻ പോൾ എന്നിവർ ക്ലാസുകൾ നയിക്കുന്നതുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading