ജബൽപ്പൂരിലെ ആക്രമണത്തെ അപലപിക്കുന്നു: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി.

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.
തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളികളായ വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമാണ്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗ്ഗീയ ആക്രമണങ്ങൾ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ഭീഷണിയാകുകയാണ്. മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ ജാഗ്രത പുലർത്തണം. സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതും അശാന്തി വളർത്തുന്നതുമായ ഇത്തരം നടപടികളിൽ നിന്ന് അക്രമികൾ പിന്തിരിയണം.

മണിപ്പൂരിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള സംഘർഷങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല. ഇന്ത്യയുടെ പലഭാഗത്തും മിഷനറിമാർക്കെതിരെ ആക്രമണങ്ങൾ വർദ്ധിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന യൂണിയൻ സർക്കാർ ഇന്ത്യയുടെ പ്രതിച്ഛായ ലോകമാകെ ഇടിയുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ദുഃഖവെള്ളിയിലെ അവധി പ്രവൃത്തി ദിനമാക്കിയ കേന്ദ്ര സർക്കാരിൻ്റെ നടപടി തിരുത്തണം. ജബൽപൂരിൽ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

ജബൽപൂരിൽ ആക്രമണത്തിന് ഇരയായവർക്കു വേണ്ട എല്ലാ സഹായവും ചെയ്യാൻ കേന്ദ്ര സർക്കാരും അവിടുത്തെ സംസ്ഥാന സർക്കാരും കേരളാ എംപി മാരും കേരളത്തിലെ എംപിമാരും കേന്ദ്ര മന്ത്രിമാരും തയ്യാറാവണം. കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം. ആക്രമിക്കപ്പെട്ട മലയാളികളായ വൈദികരോട് ഐക്യദാർഢ്യം അറിയിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading