അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡാളസ്: അമേരിക്കയിലെ അസംബ്ലീസ് ഓഫ് ഗോഡ് മലയാളി സഭകളുടെ സംയുക്ത കൂട്ടായ്മയായ അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA) യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി. സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോ പ്രസിഡന്റായും, അരിസോണയിലെ ലാംബ് എ.ജി. സഭാ ശുശ്രൂഷകനായ പാസ്റ്റർ ജിമ്മി തോമസ് വൈസ് പ്രസിഡന്റായും, ഡാളസ് നോർത്ത് പ്ലേസ് എ.ജി. സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിജു തോമസ് സെക്രട്ടറിയായും, വെർജീനിയയിലെ ECPI യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി അംഗമായ റവ. ഡോ. ജോൺസി രാജൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ ജോർജ് പി. ചാക്കോ നാല് പതിറ്റാണ്ടിലേറെയായി വടക്കേ അമേരിക്കയിലും മറ്റ് വിവിധ രാജ്യങ്ങളിലുമായി ശ്രദ്ധേയമായ സുവിശേഷ ശുശ്രൂഷ നിർവഹിച്ചുവരുന്ന കൺവെൻഷൻ പ്രസംഗകനും ആത്മീയ നേതാവുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി. സഭ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പിന്നിട്ടിട്ടുണ്ട്.

പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ AGIFNAയുടെ ആത്മീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുകയും, വടക്കേ അമേരിക്കയിലെ അസംബ്ലീസ് ഓഫ് ഗോഡ് മലയാളി സഭകൾ തമ്മിലുള്ള ഐക്യത്തിനും സഹകരണത്തിനും പുതിയ ഉണർവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഭാ നേതൃത്വം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading