ഐപിസി ആയൂർ സെന്റർ വാർഷിക കൺവൻഷൻ നാളെ മുതൽ

പാസ്റ്റർ ഷിജു മാത്യു(പബ്ലിസിറ്റി കൺവീനർ)

ആയൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെന്റർ 34 മത് വാർഷിക കൺവൻഷൻ 2025 ജനുവരി 30,31 ഫെബ്രുവരി 1,2 വ്യാഴം മുതൽ ഞായർ വരെ വയ് യക്കൽ ജംഗ്ഷന് സമീപമുള്ള ഗ്രൗണ്ടിൽവച്ച് നടക്കും. വ്യാഴം വൈകിട്ട് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി എബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ 9വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വിൽസൻ വർക്കി (ഹൂസ്റ്റൺ),കെ ജെ തോമസ് കുമളി,അനിഷ് തോമസ് റാന്നി, ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും. വെളളി , ശ നി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ നടക്കുന്ന യോഗങ്ങളിൽ പാസറ്റർമാരായ നെൽസൺ ഫിലിപ്പ് ,ഡി സാംകുട്ടി എന്നിവർ പ്രസംഗിക്കും.31 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2മണിമുതൽ വുമൺസ് ഫെലോഷിപ്പിൻ്റെ വാർഷിക മീറ്റിങ്ങും1ശനി ഉച്ചകഴിഞ്ഞ് 2മണി മുതൽ പി വൈ പി എ, സൺഡേ സ്കൂൾ സംയുക്തവർഷികവും നടക്കും. ഫെബ്രുവരി 2 ഞായർ രാവിലെ 8:30 മുതൽ തിരുവത്താഴശുശ്രൂഷയോടുകൂടിയ സംയുക്ത ആരാധനയും തുടർന്ന് സമാപന സമ്മേളനത്തോട്കൂടി കൺവൻഷൻ സമാപിക്കും. സെൻ്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.സെന്റർ എക്സിക്യൂട്ടീവ് ആയ പാസ്റ്റർ. സണ്ണി എബ്രഹാം (സെന്റർ മിനിസ്റ്റർ) പാസ്റ്റർ. യോഹന്നാൻ ജോർജ് (വൈസ് പ്രസിഡന്റ്) പാസ്റ്റർ. ബിജുപനംന്തോപ്പ്(സെക്രട്ടറി )ബ്രദർ. G കുഞ്ഞച്ചൻ വാളകം(ജോയിൻസെക്രട്ടറി) ബ്രദർ. റോബിൻ R R,(ട്രഷറർ) ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading