ഐപിസി അയർലൻഡ് & ഇ.യു. റീജിയൻ്റെ പുതിയ പ്രവർത്തനം അയർലണ്ടിലെ കോർക്കിൽ ആരംഭിച്ചു.

 

അയർലണ്ട് : ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ അയർലൻഡ് & ഇ.യു. റീജി യൻ്റെ പുതിയ പ്രവർത്തനം അയർലണ്ടിലെ കോർക്കിൽ ആരംഭിച്ചു. ഐപിസി ടാബോർ കോർക്ക് എന്ന പേരിൽ അറിയപ്പെടും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർ ഷോൺ മാത്യു ഇവാഞ്ചലിസ്റ്റ് ഡേവിഡ് ജോർജ് എന്നിവരെ അനുഗ്രഹിച്ച് പ്രാർഥിച്ച് വേർതിരിക്കുകയും ചെയ്തു. ഐ പി സി അയർലൻഡ് & ഇ.യു റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു അദ്ധ്യക്ഷത വഹിക്കുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു. റീജിയൻ പാസ്‌റ്റർസായ പാസ്റ്റർ ബോവാസ്, പാസ്റ്റർ ഷോബി, ക്രൈസ്തവ എഴുത്തുപുര അയർലണ്ട് ചാപ്റ്റർ പ്രസിഡന്റ് ബ്രദർ നെൽസൺ, ബ്രദർ ഫിന്നി (ഐപിസി വാട്ടർഫോർഡ്) എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.

എല്ലാ ഞായറാഴ്ചയും രാവിലെ 9.15 മുതൽ 10 മണി വരെ സൺ‌ഡേ സ്കൂളും
10 മുതൽ 1 വരെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
കൗണ്ടി കോർക്കിൽ എത്തുന്നവർക്ക് ആരാധനക്കും ആത്മീയ കൂട്ടായ്മക്കും ബന്ധപ്പെടാം.
Pr ഷോൺ മാത്യു – 089 442 6977
Evg ഡേവിഡ് ജോർജ് – 089 250 3290

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading