നന്ദിയർപ്പണ ശുശ്രൂഷ

കൽക്കട്ട: പശ്ചിമബംഗാൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒയാസിസ് മിനിസ്ട്രീസിന്റെ മുപ്പതാം പ്രവർത്തന വാർഷികത്തോടനുബന്ധിച്ച് നടന്ന നന്ദി അർപ്പണ മീറ്റിംഗ്
2024 നവംബർ 30-ന് ഖരക്പൂർ ഒയാസിസ് ക്യാമ്പസിൽ നടന്നു.

മിനിസ്ട്രിയുടെ പ്രസിഡന്റ് ഡോ.തോമസ് പി. ജോൺസൻ സങ്കീർത്തനം വായിച്ച് നന്ദി അർപ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ഡോ.ജെയിംസ് ജോർജ് (ICPF Gen.Secretary),
Evg. ചാക്കോ പി. നൈനാൻ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

പാസ്റ്റർമാരായ മോൻസൺ പി.ഡാനിയേൽ, കോശി ജോസഫ്, അസിം ചന്ദ്, സാം വർഗീസ്, സനൽ നെൽസൺ, ബിജു പി. സാമുവൽ , സിസ്റ്റർ ഡെയ്സി ജോൺസൻ, സിസ്റ്റർ ജെസ്സി ചാക്കോ, ഡോ. മേരി ഗോസ്വാമി എന്നിവർ ആശംസകൾ അർപ്പിച്ചു.

വിവിധ റീജിയനുകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും കുടുംബവും പങ്കെടുത്തു.

കഴിഞ്ഞ ദീർഘവർഷങ്ങളിൽ നൂറുകണക്കിനു ഗ്രാമങ്ങൾ കർതൃസ്നേഹത്താൽ നിറയ്ക്കുവാൻ ഒയാസിസ് മിനിസ്ട്രിയെ കർത്താവ് ഉപയോഗിച്ചു.

ആയിരക്കണക്കിന് ഗ്രാമങ്ങൾ ഇനിയും ബാക്കിയുണ്ട്. സുവിശേഷത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്ന പശ്ചിമ ബംഗാളിൽ മുന്നോട്ടുപോകാൻ പ്രാർത്ഥനയാണ് അത്യാവശ്യം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading