ചർച്ച് ഓഫ് ഗോഡ് ഹോം മിഷൻ പ്രവർത്തനമാരംഭിച്ചു

കണ്ണൂർ : പുതിയതായി ചുമതലയേറ്റ കേരളാ സ്റ്റേറ്റ് ഹോം മിഷൻ ഡിപ്പാർട്ടമെന്റിന്റെ പ്രവർത്തനാരംഭമായി ഡിസംബർ 6 മുതൽ 8 വരെ കണ്ണൂർ, കാസർഗോഡ് സെന്ററുകളിൽ മിഷൻ എംപവർമെന്റ് മീറ്റിംഗുകളും ഫീൽഡ് വിസിറ്റും നടന്നു. മിഷൻ സെക്രട്ടറി ഡോ. ബ്ലസൻ ജോർജ്ജ്, ബോർഡ് അംഗങ്ങളായ പാസ്റ്റർ ബിജു ജേക്കബ്, പാസ്റ്റർ ജോജി എം. ജോർജ്ജ്, പാസ്റ്റർ സന്തോഷ്‌ തോമസ്, പ്രൊഫ. ഡിനു മോനച്ചൻ,സെന്റർ പാസ്റ്റർമാരായ ജെയ്‌സൺ തോമസ്,ദിൻകർ R.S. എന്നിവർ നേതൃത്വം നൽകി.

ഈ സെന്ററുകളിൽ തുടർന്നും വിവിധതരത്തിലുള്ള സുവിശേഷ പ്രവർത്തനങ്ങളും ദൈവദാസന്മാരുടെ ആത്മീക മാനസിക പ്രചോദനത്തിനായുള്ള പ്രവർത്തനങ്ങളും ചെയ്യുമെന്ന് ഡയറക്ടർ പാസ്റ്റർ സാം ചന്ദ്രശേഖർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading