സ്നേഹത്തെ കാരുണ്യമായി മാറ്റാനുള്ള ഇടപെടൽ ചരിത്രത്തിൽ നടത്തിയ യേശുക്രിസ്തു ആയിരിക്കണം നമുക്ക് മാതൃക: ഡോ.സുമി അലക്സ്

കൊട്ടാരക്കര :വൈഎംസിഎ പുനലൂർ സബ് റീജിയന്റെ നേതൃത്വത്തിൽ ചെങ്ങമനാട് വൈഎംസിഎയിൽ നടന്ന
വനിത ശാക്തീകരണ ശില്പശാലയും സമ്മേളനവും ശ്രദ്ധേയമായി.സെന്റ് ഗ്രിഗോറിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ.സുമി അലക്സ് ഉദ്ഘാടനം ചെയ്തു.സ്നേഹത്തെ കാരുണ്യമായി മാറ്റാനുള്ള ഇടപെടൽ ചരിത്രത്തിൽ നടത്തിയ യേശുക്രിസ്തു ആയിരിക്കണം നമുക്ക് മാതൃകയെന്നും അപരൻ്റെ ദുഃഖം നമ്മുടെ ദുഃഖമായി കണ്ട് കൈത്താങ്ങൽ നൽകുന്ന പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് സംഘടനകൾ മുൻകൈയെടുക്കണമെന്നും അവർ പറഞ്ഞു.
സമൂഹ നന്മയ്ക്കായി കുടുംബത്തിലെ അവിഭാജ്യ ഘടകം എന്ന നിലയിൽ വനിതകൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഡോ.സുമി അലക്സ് ചൂണ്ടിക്കാട്ടി.

News Middle Advt Banner


.വനിതാ ഫോറം കൺവീനർ ലീലാമ്മ ജോർജ് അധ്യക്ഷത വഹിച്ചു.
മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
റിട്ട. അധ്യാപിക വൈ.റെയ്ച്ചൽ, സബ് റീജിയൻ ചെയർമാൻ
ഡോ.ഏബ്രഹാം മാത്യു എന്നിവർ ക്ലാസെടുത്തു.ജനറൽ കൺവീനർ ഷിബു.കെ. ജോർജ്,
ചെങ്ങമനാട് വൈഎംസിഎ പ്രസിഡന്റ് കെ.കെ. തോമസ്,സെക്രട്ടറി എൽ. തങ്കച്ചൻ,ആശ ബേബി, ഡോ.പി.സൂസികുട്ടി,
സൂസമ്മ കുഞ്ഞുമോൻ,എലിസബത്ത് രാജു,ഷീബ പ്രകാശ്, ലില്ലികുട്ടി,സാവിത്രി
എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന നേതൃ. സംഗമത്തിൽ മുൻ സബ് റീജിയൻ ചെയർമാൻമാരായ എൽ. ബാബു ,ജി.
യോഹന്നാൻകുട്ടി,ഭാരവാഹികളായ
മാത്യു വർഗീസ്,കെ.ജോർജ്കുട്ടി,പി.ഒ.ജോൺ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading