വരുവാനുള്ള തലമുറയോട് വചനം പറയണം: പാസ്റ്റർ സാം തോമസ്

 

തിരുവല്ല: വരുവാനുള്ള തലമുറയോട് വചനം പറയണമെന്നും തെറ്റിൽ നിന്നും ഒഴിഞ്ഞിരിക്കാൻ അവരെ പരിശീലിപ്പിക്കണമെന്നും പാസ്റ്റർ സാം തോമസ്. തിന്മകൾ ശീലിപ്പിക്കാതെ നന്മ ശീലിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് നടന്ന സി ഇ എം- സൺ‌ഡേ സ്കൂൾ സംയുക്ത സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. സൺ‌ഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ സനു ജോസഫ് സ്വാഗതം ആശംസിച്ചു. സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്, സൺ‌ഡേ സ്കൂൾ ജനറൽ സെക്രട്ടറി ബ്രദർ കെ തങ്കച്ചൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സഭാ ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ റോയ് ചെറിയാൻ, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, പാസ്റ്റർ കെ എ ഫിലിപ്പ്, പാസ്റ്റർ ജോമോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. സി ഇ എം- സൺ‌ഡേ സ്കൂൾ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading