പാസ്റ്റർ ബേബി കടമ്പനാടിന്റെ ഭൗതീകശരീരം ഡിസംബർ 1 ന് ഞായറാഴ്ച കേരളത്തിൽ എത്തിച്ചേരും

ലണ്ടൻ :നിത്യതയിൽ പ്രവേശിച്ച ഇന്ത്യാ പെന്തകോസ്ത് ദൈവസഭാ സീനിയർ ശുശ്രുഷകനും ,ഐ പി സി ജനറൽ കൗൺസിൽ മെമ്പറും ആയിരുന്ന പാസ്റ്റർ ബേബി കടമ്പനാടിന്റെ ഭൗതീകശരീരം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ലണ്ടനിൽ പൂർത്തീകരിച്ചതായി ക്രമീകരണങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന ലണ്ടൻ ഇമ്മാനുവേൽ പെന്തക്കോസ്തു ദൈവസഭാ സീനിയർ ശുശ്രുഷകൻ പാസ്റ്റർ .ജെഫി ജോർജ് അറിയിച്ചു.

.ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരത്തു എമിറേറ്റ്സ് വിമാനത്തിൽ എത്തിച്ചേരുന്ന ഭൗതീകശരീരം ഇമ്മാനുവേൽ പെന്തെകൊസ്ത് ദൈവസഭാ പ്രതിനിധികളിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങുന്നതായിരിക്കും .തുടർന്നുള്ള ശുശ്രുഷയുടെ കേരളത്തിലുള്ള ക്രമീകരണങ്ങൾ പുറകാലെ അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .ദൈവജനത്തിന്റെ പ്രാർത്ഥന ഈ വിഷയങ്ങളിൽ അപേക്ഷിക്കുന്നു .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading