വാഗ്ദത്തം ചെയ്ത ദൈവം വിശ്വസ്തൻ : പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ

തിരുവല്ല: വാഗ്ദത്തം ചെയ്ത ദൈവം വിശ്വസ്തൻ ആണെന്നും അത് വൈകിയാലും അവിടുന്ന് നിറവേറ്റുമെന്നും പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ. പരിശുദ്ധത്മാവിനെ പ്രാപിക്കാൻ ചില ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നെങ്കിലും ശിഷ്യന്മാർ അത് പ്രാപിച്ചു. ഇന്നും കാത്തിരിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കാൻ അവിടുന്ന് വിശ്വസ്തൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ നാലാം ദിവസം മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ റോബർട്ട്‌ ജോൺസൻ പ്രാരംഭ പ്രഭാഷണം നടത്തി. പാസ്റ്റർ കെ എ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നാളെ രാവിലെ 9.30ന് പൊതുയോഗവും ഉച്ചയ്ക്ക് 2.30ന് ശാരോൻ റൈറ്റേഴ്സ് ഫോറം പ്രവർത്തന ഉദ്ഘാടനവും സെമിനാറും വൈകിട്ട് 6ന് പൊതുയോഗവും നടക്കും. ഡിസംബർ 1 ഞായറാഴ്ച രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത ആരാധന, കർത്തൃമേശ എന്നിവയ്ക്കു ശേഷം സമാപന സമ്മേളനത്തോടെ ഉച്ചയ്ക്ക് 1 മണിക്ക് കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading