പി വൈ പി എ പത്തനംതിട്ട ജില്ല താലന്തു പരിശോധന നടന്നു

 

പത്തനംതിട്ട :പെന്തപി വൈ പി എ) പത്തനംതിട്ട ജില്ല താലന്തു പരിശോധനകോസ്ത് യുവജനസംഘടന (പി വൈ പി എ) പത്തനംതിട്ട ജില്ല താലന്തു പരിശോധന കുമ്പനാട് ഹെബ്രോൻപുരത്തുവച്ച് നടത്തപ്പെട്ടു.

ജില്ലാ പ്രസിഡന്റ പാസ്റ്റർ ബിനു കൊന്നപ്പാറ അധ്യക്ഷത വഹിച്ച യോഗം ഐ പി സി ജനറൽ കൗൺസിൽ മെമ്പർ പാസ്റ്റർ സാം പനച്ചയിൽ ഉദ്ഘടനം ചെയ്തു. ജില്ലാ സെക്രട്ടറി പാസ്റ്റർ വിക്ടർ മലയിൽ സ്വാഗതപ്രസംഗം നടത്തി , ഇവാ. ആശിഷ് സാമൂവേൽ (ട്രഷറർ) , ബ്രദർ ജോസി പ്ലാത്താനത്തു (വൈസ് പ്രസിഡന്റ്‌) , ബ്രദർ ഗ്ലാഡ്വിൽ ജെ സാം (ജോയിന്റ് സെക്രട്ടറി) , എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകി.

ടാലെന്റ് കൺവീനർ ബ്രദർ ജെമ്മി ജെ മാത്യു പ്രധാന ചുമതല വഹിച്ചു. ജോയിന്റ് കൺവീനർസ് ആയി ഡോ. സാം കെ വിൽ‌സൺ, ബ്രദർ രാഹുൽ എം, ബ്രദർ ഏബൽ എബ്രഹാം എന്നിവർ പ്രവർത്തിച്ചു.

പി വൈ പി എ കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനർ ബ്രദർ ബിബിൻ കല്ലുങ്കൽ, പാസ്റ്റർ സന്തോഷ്‌ മേമന, പാസ്റ്റർ ജിൻസൺ, പാസ്റ്റർ ഫിലിപ്സൺ എന്നിവർ പ്രസംഗിച്ചു.

പി വൈ പി എ തിരുവല്ല സെന്റർ ഒന്നാം സ്ഥാനവും, കുമ്പനാട് സെന്റർ രണ്ടാം സ്ഥാനവും, റാന്നി ഈസ്റ് സെന്റർ മൂന്നാം സ്ഥാനവും നേടി. പാസ്റ്റർമാരായ ബ്ലെസ്സൺ കുഴിക്കാല (സെക്രട്ടറി,കുമ്പനാട് ഡിസ്ട്രിക്ട്), സുരേഷ് റാന്നി , മനോജ്‌ മാത്യു റാന്നി , അജോ പന്തളം , ബിൻസൺ തിരുവല്ല എന്നിവർ സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading