ഐപിസി സൺഡേസ്കൂൾ സംസ്ഥാന താലന്ത് പരിശോധന ഇന്ന്

കുമ്പനാട്: ഐപിസി സണ്ടേസ്കൂൾ സംസ്ഥാന താലന്ത് പരിശോധന ഇന്നു (12/10/2024, ശനിയാഴ്ച്ച) ഹെബ്രോൻപുരത്തെ 6 വേദികളിലായി നടക്കും. ഇന്നു രാവിലെ 8.30ന് ഡെപ്യുട്ടി ഡയറക്ടർ ബെന്നി പുള്ളോലിക്കലിൻ്റെ അധ്യക്ഷതയിൽ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി ആമുഖപ്രഭാഷണം നടത്തും.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 15 മേഖലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനം ലഭിച്ച ആയിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും കലാ-സാഹിത്യ -സംഗീത മത്സരങ്ങളിൽ പങ്കെടുക്കും. രാവിലെ 8ന് രജിസ്ട്രേഷനും കൃത്യം 9ന് മത്സരങ്ങളും ആരംഭിക്കുമെന്ന് അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ ടി.എ.തോമസ് ട്രഷറർ ഫിന്നി പി.മാത്യു എന്നിവർ അറിയിച്ചു. ഏവരുടെയും പ്രാർത്ഥനയും സഹകരണവും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading