പറന്തലിൽ എജിയുടെ ആരാധന ആരംഭിക്കുന്നു

പറന്തൽ : അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ പന്തളം സെക്ഷൻ പറന്തൽ ജംഗ്ഷനിൽ ഒക്ടോബർ 13 ഞായർ വൈകിട്ട്‌ 4 മണിക്കു ആത്മീയ ആരാധന ആരംഭിക്കുന്നു. എജി മലയാളം ഡിസ്ട്രിക്ട്‌ അസി. സൂപ്രണ്ട്‌ റവ. ഡോ. ഐസക്‌ വി മാത്യു പറന്തലിലെ പുതിയ പ്രവർത്തനവും ആരാധനയും ഉദ്ഘാടനം ചെയ്യുകയും ഡിസ്ട്രിക്ട്‌ സെക്രട്ടറി റവ. തോമസ്‌ ഫിലിപ്പ് ദൈവവചനം ശുശ്രൂഷിക്കയും ചെയ്യും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ടി വി തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കും. സെക്ഷൻ സെക്രട്ടറി പാസ്റ്റർ സാം സി ബേബി സഭയ്ക്ക്‌ ശുശ്രൂഷകനായിരിക്കും. മേഖലാ ഡയറക്ടർ പാസ്റ്റർ ജെ സജി, ബഥേൽ ബൈബിൾ കോളജ്‌ പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ്‌ ജോർജ്ജ്‌, അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോസ്‌ റ്റി ജോർജ്ജ്‌ എന്നിവർ ആശംസകൾ അറിയിക്കും. സെക്ഷനിലെ മറ്റു ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading