ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 26 മുതൽ

കലയപുരം : 94 മത് ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 26 മുതൽ 29 വരെ കലയപുരം ദൈവസഭ കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ദൈവസഭ പ്രസിഡന്റ് പാസ്റ്റർ പി. ജോർജ്ജ് ഫിലിപ്പ് സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും.

എല്ലാ ദിവസവും രാത്രി 6 മുതൽ 9 വരെ നടക്കുന്ന രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ ഷാജി വർഗീസ്, അജി തോമസ്, ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ പി.വി. ഗിരിജൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. വെള്ളിയാഴ്ച പകൽ 10 മുതൽ സോദരി സമാജം വാർഷികവും, ശനിയാഴ്ച പകൽ 10 മുതൽ സൺ‌ഡേ സ്കൂൾ സി.വൈ.പി.ഏ വാർഷികവും ഞായറാഴ്ച പകൽ 9.30 മുതൽ സംയുക്ത സഭായോഗവും നടക്കും.

സംയുക്ത സഭായോഗത്തിൽ ദൈവസഭ വൈസ് പ്രെസിഡന്റ്റ് പാസ്റ്റർ ജോൺസൻ ജോർജ്ജ്, പ്രസിഡന്റ് പാസ്റ്റർ പി. ജോർജ്ജ് ഫിലിപ്പ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ശുശ്രൂഷക സമ്മേളനം, ജനറൽ ബോഡി ബൈബിൾ ക്‌ളാസ്സ്‌ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ബിനു ചാരുതയു ടെ നേതൃത്വത്തിലുള്ള ദൈവസഭ ക്വയർ സംഗീത ശുശ്രൂഷയും നിർവഹിക്കും കൺവെൻഷന്റെ അനുഗ്രഹീത നടത്തിപ്പിന് വേണ്ടി ദൈവസഭ പ്രസിഡന്റ് ജനറൽ കൺവീനർ ആയി വിപുലമായ ഒരു കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading