പ്രശസ്ത ഫ്ലൂട്ടിസ്റ്റ് (പുല്ലാങ്കുഴൽ വിദഗ്ദൻ) ജിജിൻ രാജ് (36) എഫ്രയിം അക്കരെ നാട്ടിൽ; സെപ്റ്റംബർ 11 ബുധനാഴ്ച്ച കളമശ്ശേരിയിൽ

എറണ്ണാകുളം : മലയാള ക്രൈസ്തവ സംഗീത ലോകത്തെ പ്രശസ്ത ഫ്ലൂട്ടിസ്റ്റ് (പുല്ലാങ്കുഴൽ വിദഗ്ദൻ)ജിജിൻ രാജ് (36) എഫ്രയിം ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.


തിരുവനന്തപുരം മംഗലപുരം സ്വദേശിയാണ്. ഗാനരചയിതാവും വർഷിപ്പ് ലീഡറുമായ പാസ്റ്റർ. സാമുവേൽ വിൽസനാണ് ജിജിനെ വിശ്വാസത്തിലേക്ക് നയിച്ചത്. സെക്കുലർ സംഗീതരംഗത്ത് യേശുദാസ്, ചിത്ര, ശ്രീനിവാസ്, ബലസുബ്രമണ്യം തുടങ്ങിയ മുൻ നിര സംഗീതജ്ഞരോടോപ്പം പ്രവർത്തിച്ച താൻ പിന്നീട് ദൈവവിളി കേട്ട് ക്രൈസ്തവ സംഗീത ലോകത്ത് പൂർണ്ണമായും പ്രവർത്തിക്കുകയായിരുന്നു.’ തുടർന്ന് പാസ്റ്റർ.ടിജോ തോമസിനോടോപ്പം എറണാകുളത്ത് ശുശ്രൂഷകളിൽ ഒരുമിച്ച് സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഇമ്മാനുവേൽ ഹെൻട്രിയോടോപ്പം സെലസ് ബാന്റിൽ പ്രവർത്തിക്കുകയും വിവിധ രാജ്യങ്ങളിൽ സംഗീത പ്രോഗ്രാമുകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്നലെ ആരാധനയ്ക്ക് ശേഷം ശാരീരിക അസ്വസ്തത ഉണ്ടാകുകയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവനന്തപുരം ആറ്റിങ്ങൽ കുന്നുവിള മംഗലപുരം എൽജെ ഭവനിൽ ജയിൻ രാജ് (തമ്പി) – ലീല ജയിൻ രാജ് ദമ്പതികളുടെ മകനാണ്. ഭാര്യ ബ്ലെസി ജിജിൻ.

സെപ്റ്റംബർ 10 ന് ഉച്ചയോടുകൂടെ ഭൗതിക ശരീരം ആറ്റിങ്ങലിൽ ഭവനത്തിൽ കൊണ്ടുവരും. ഐപിസി ആറ്റിങ്ങൽ സെന്റർ ചർച്ചിൽ വൈകിട്ട് 4 മണി മുതൽ രാത്രി 11 മണി വരെ പൊതുദർശനം ഉണ്ടായിരിക്കും. അതിനുശേഷം എറണാകുളത്തേക്ക് കൊണ്ടു പോകും
സംസ്‌കാരം സെപ്റ്റംബർ 11 ബുധനാഴ്ച്ച കളമശ്ശേരി (കൊച്ചി), ആശിഷ് കൺവെൻഷൻ സെൻ്ററിൽ വെച്ച് ഗ്രേസ് ഫാമിലി ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും. പൊതുദർശ്ശനം രാവിലെ 7 മണിക്ക് ആരംഭിക്കുകയും ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 മണിക്ക് ഗ്രേസ് ഫാമിലി ചർച്ച് സെമിത്തേരിയിൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading