ശാരോൻ ഫെല്ലോഷിപ്പ് സൺഡേസ്കൂൾ അസ്സോസ്സിയേഷന് പുതിയ നേതൃത്വം

അലക്സാണ്ടർ കോശി

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസ്സിയേഷന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ മാത്യു വി. ജേക്കബാണ് പുതിയ ഡയറക്ടർ. കെ തങ്കച്ചൻ ജനറൽ സെക്രട്ടറിയായും,  വർക്കി വർഗീസ്സ്, ട്രഷറാറായും, പാസ്റ്റർ സിജി ജോൺസൻ പരീക്ഷാ കൺട്രോളറായും, പാസ്റ്റർ സനു ജോസഫ് ജനറൽ കോഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

News Middle Advt Banner

ഇന്ന് തിരുവല്ല ശാരോൻ ആഡിറ്റോറിയത്തിൽ നടന്ന സൺഡേസ്കൂൾ ജനറൽ ബോഡിയിലാണ് തിരഞ്ഞെടുപ്പു നടന്നത്. സഭാ മിനിസ്റ്റേഴ്സ് കൌൺസിൽ സെക്രട്ടറി പാസ്റ്റർ ജോൺ വി. ജേക്കബ്, തിരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു. മറ്റു ഭാരവാഹികൾ, പാസ്റ്റർ റ്റൈറ്റസ് ശാമുവേൽ അസ്സോസ്സിയേറ്റ് ഡയറക്ടർ, Sr.സോണിയ എൽ അസ്സോസ്സിയേറ്റ് സെക്രട്ടറി, പാസ്റ്റർ ഷിബു മാത്യു ഓർഗനൈസർ, പാസ്റ്റർ അലക്സാണ്ടർ കോശി ട്രയിനിംഗ് കോഓർഡിനേറ്റർ, ഇവ. എബി ബേബി ലിറ്ററേച്ചർ സെക്രട്ടറി, പാസ്റ്റർ ജോസ് ജോർജ്ജ് മീഡിയ് സെക്രട്ടറി, പാസ്റ്റർ സാംകുട്ടി ജോൺ പ്രയർ കോഓർഡിനേറ്റർ. എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായും പാസ്റ്റർമാരായ പി. എ ചാക്കോച്ചൻ, ബ്രിജി വർഗീസ്, സുരേഷ് കുമാർ, ജോൺസൻ സി. സാം, ഷിൻറോ, സാംസൺ തോമസ്, ഷാജൻ കുര്യൻ, സഹോദരന്മാരായ ജോജൻ ജോസഫ്, സണ്ണിഫിലിപ്പ്, ഡോ. റോഷി തോമസ്, ബ്രൈസ് പി. പി, ജോസിയ ജോയി,  ജെസ്സി ജോസ്സ് എന്നിവരെയും തിരഞ്ഞെടുത്തു. രണ്ടു വർഷമായിരിക്കും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ കാലാവധി. ഇതു കൂടാതെ 40 അംഗ ജനറൽ കമ്മറ്റിയേയും തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading