പവർ വി ബി എസ് തീം പ്രകാശനം ചെയ്തു

ആലപ്പുഴ: പവർ വി ബി എസിന്റെ 2025 ലെ ചിന്താവിഷയം പ്രാകാശനം ചെയ്തു. സെപ്റ്റംബർ 8 ന് ഞായറാഴ് വൈകിട്ട് 4ന് കാർത്തികപ്പള്ളി ഗിൽഗാൽ ഐ പി സി ഹാളിൽ നടന്ന സമ്മേളനത്തിൽ ഐ പി സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ് പ്രകാശനം നിർവഹിച്ചു .

സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ജോസ് തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പാസ്റ്റർ തോമസ് ഫിലിപ്പ് മുഖ്യ സന്ദേശം നൽകി. ഫെയ്ത്ത്-ഫ്യൂഷൻ-ഫാക്ട് (ഫാ-ഫു-ഫാ) എന്നതാണ് ഈ വർഷത്തെ പവർ വി ബി എസ് തീം. സെക്രട്ടറിപാസ്റ്റർ തോമസ് മാത്യു ചാരുവേലി, ട്രഷറാർ ഫിന്നി പി മാത്യു , ഡപ്യൂട്ടി ഡയറക്ടൻമാരായ പാസ്റ്റർ പി വി ഉമ്മൻ ജയിംസ് ഏബഹാം അസോ.സെക്രടറി പാസ്റ്റർ ടി എ തോമസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്ററൻമാരായ തോമസ് കുര്യൻ,ആമോസ് തോമസ്, മനു ബ്രദർ അനിൽ കാർത്തികപള്ളി, എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർമാരായ തോമസ് മാത്യു റാന്നി, ജയിംസ് യോഹന്നാൻ ജോസ് ജോൺ കായംകുളം എന്നിവർ നേതൃത്വം നൽകി. പവർ വി ബി എസ് മാസ്റ്റേഴ്സ് ട്രയിനിംഗ് ക്യാപ് ഡിസംബർ ആദ്യവാരം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading