‘ഡിഡാകെ’ ക്രിസ്‌തീയ സെമിനാർ സെപ്റ്റംബർ 6 ന്
ഷാർജ്ജ: COG UAE മീഡിയാ വിഭാഗം നേതൃത്വം കൊടുക്കുന്ന ‘ഡിഡാകെ’ (DIDACHE) എന്ന ക്രിസ്തീയ സെമിനാർ ഈ വരുന്ന വെള്ളിയാഴ്ച്ച 6-ന് രാത്രി 7:30 മുതൽ 10:00 വരെ ഷാർജ വർഷിപ്പ് സെൻറർ ഹാൾ ഒന്നിൽ നടത്തപ്പെടും. ക്രിസ്തീയ വിശ്വാസം ആനുകാലിക പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ. പ്രഭു (Consultant and Resource Person Timothy Institute) ക്ലാസ്സുകൾ നയിക്കും. പൊതു ചർച്ചയ്ക്കും ചോദ്യോത്തര വേളയ്ക്കും അവസരങ്ങൾ നൽകിക്കൊണ്ട് ക്രമീകരിച്ചിരിക്കുന്ന സെമിനാർ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാകുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.


- Advertisement -

Comments are closed.