ഉപവാസ പ്രാർത്ഥനയ്ക്കും ഉണർവ് യോഗങ്ങൾക്കും അനുഗ്രഹ സമാപ്തി

കലയപുരം: ഐ.പി.സി കലയപുരം സെന്ററിന്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഏഴു ദിവസത്തെ ഒമ്പതാമത് വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ്വയോഗങ്ങളും അനുഗ്രഹ നിറവോടെ സമാപിച്ചു.

കലയപുരം ഹെബ്രോൻ ഹാളിൽ 2024,ആഗസ്റ്റ് 25 ഞായറാഴ്ച വൈകിട്ട് സെന്റർ പാസ്റ്റർ ജോസഫ് കുട്ടിയുടെ അധ്യക്ഷതയിൽ ഐ.പി.സി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കൂട്ടായ്മകൾ പ്രാർത്ഥിച്ച് ആരംഭിച്ചു.ചെയർമാൻ പാസ്റ്റർ തോമസ് എം.കിടങ്ങാലില്‍ സമാപന സന്ദേശം നൽകി.പാസ്റ്റർമാരായ സുജേഷ്(കോന്നി),റെജി മാത്യു (കോട്ടയം ),ജോൺസൺ കാലായിൽ,മഞ്ചേഷ് (മാങ്ങാനം),ബോബൻ ക്ലിറ്റസ് (പുനലൂർ ),ഷൈൻ (കട്ടപ്പന),ബെഞ്ചമിൻ വർഗീസ്, സിസ്റ്റർ ശ്രീലേഖ(മാവേലിക്കര ),എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. പാസ്റ്റർ ജിജി (ആനന്ദപ്പള്ളി), പാസ്റ്റർ ഇ. റ്റി എബ്രഹാം എന്നിവർ പ്രസ്തുത കൂട്ടായ്മകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading