ദോഹ ഐ.പി.സി ഒരുക്കുന്ന ഏഴു ദിവസത്തെ ബൈബിൾ സ്‌റ്റഡിയും ഉപവാസ പ്രാർത്ഥനയും സെപ്റ്റംബർ 7 മുതൽ

ഖത്തർ: ദോഹ ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7ാം തീയതി മുതൽ 13ാം തീയതി വരെ ഏഴു ദിവസത്തെ ബൈബിൾ സ്‌റ്റഡിയും ഉപവാസ പ്രാർത്ഥനയും വൈകിട്ട് 7pm മുതൽ 9: 15 pm വരെ ദോഹ ഐ.പി.സി സഭാ ഹാളിൽ (IDCC- PC, Building no.2, Hall :2 ) വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത യോഗങ്ങളിൽ പ്രഭാഷകൻ പാസ്‌റ്റർ വർഗീസ് എബ്രഹാം(രാജു മേത്ര) യുഗാന്ത്യത്തിലെ ജയാളികൾ
എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിക്കുന്നതായിരിക്കും. ബോവസ് രാജു, ഷാരൂൺ വർഗീസ്, ജീസൺ ജോർജ്ജ് എന്നിവരും ദോഹ ഐ.പി.സി ക്വയറും ചേർന്ന് സംഗീത ശുശ്രൂഷ നിർവ്വഹിക്കും. പാസ്‌റ്റർ പി.കെ ജോൺസൻ ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കും. ഈ യോഗങ്ങളിലേക്ക് ഖത്തറിലുള്ള എല്ലാ സഭാ ശുശ്രുഷകന്മാരെയും, വിശ്വാസി സമൂഹത്തെയും ഹാർദ്ദവമായി സഭാ നേതൃത്വം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading