മാഞ്ചസ്റ്ററിൽ ഫാമിലി സെമിനാറും കിഡ്‌സ് മീറ്റും ആഗസ്റ്റ് 3ന്

മാഞ്ചസ്റ്റർ -യു.കെ:
മാഞ്ചസ്റ്റർ ഓൾഡാം കാൽവറി എ.ജി.സഭയിൽ യിൽ ആഗസ്റ്റ് മൂന്നിന് ഫാമിലി സെമിനാറും കിഡ്സ് മീറ്റും നടക്കും.33 കാസ്റ്റിൽ ഹിൽ റോഡിലുള്ള സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കുന്ന സെമിനാർ രാവിലെ 9.30ന് ആരംഭിച്ച് ഉച്ചയ്ക്ക് 3.30ന് സമാപിക്കും.’ Maintaining christian Values Amidst cultural changes ‘ എന്നതാണ് ചിന്താവിഷയം. സഭാശുശ്രുഷകൻ പാസ്റ്റർ ഷിജു ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രെസ്റ്റൺ ന്യൂലൈഫ് എ.ജി.സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് സെമിനാറും കിഡ്സ് മീറ്റും ഉദ്ഘാടനം ചെയ്യും. സിസ്റ്റർ ബെറ്റി സാം ക്ലാസ് നയിക്കും. പാസ്റ്റർ ഷാജി ജോസഫ് കിഡ്സ് സെഷൻ നയിക്കും.

മാഞ്ചസ്റ്ററിലെ ഓൾഡാമിൽ പ്രവർത്തിക്കുന്ന അനുഗ്രഹീത പെന്തക്കോസ്ത് സഭയാണ് കാൽവറി എ.ജി. സൺഡേസ്കൂൾ, യുവജന, സഹോദരി സമാജ പ്രവർത്തനങ്ങൾ സജീവമായ സഭയ്ക്ക് പാസ്റ്റർ ഷിജു ചാക്കോ നേതൃത്വം നല്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading