പിസിനാക്കിന് ഹ്യൂസ്റ്റനിൽ അനുഗ്രഹീത തുടക്കം

ഹ്യൂസ്റ്റന്‍: നോർത്ത് അമേരിക്കയിലെ മലയാളി പെന്തകോസ്ത് സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ 39 മത് പി സി എൻ എ കെ (PCNAK) 2024 കോൺഫറൻസസിന് ഹ്യൂസ്റ്റനിൽ അനുഗ്രഹീത തുടക്കം. ജൂലൈ 4 വ്യായാഴ്ച്ച വൈകിട്ട് ഹ്യൂസ്റ്റനിലുള്ള ജോര്‍ജ്ജ് ആര്‍ ബൗണ്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ നാഷണല്‍ കണ്‍വീനര്‍ കർത്തൃദാസൻ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ കോണ്‍ഫറന്‍സ് ഉത്ഘാടനം ചെയ്തു.

പാസ്റ്റർ ഡോ. കെ പി മാത്യു അധ്യക്ഷത വഹിച്ചു. ലോക്കല്‍ കോഡിനേറ്റര്‍ പാസ്റ്റര്‍ സണ്ണി താഴംപള്ളം സങ്കീര്‍ത്തനം വായിച്ചു. ലോക്കല്‍ സെക്രട്ടറി സജിമോന്‍ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. വർഷിപ്പ് ലീഡർ ബ്രദർ ഇമ്മാനുവേല്‍ കെ ബി യും, പി സി എൻ എ കെ ഗായക സംഘവും ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ച് ആരാധനയ്ക്ക് നേതൃത്വം കൊടുത്തു. നാഷണല്‍ സെക്രട്ടറി രാജു പൊന്നോലില്‍ മുഖ്യാഥികളായ കർത്തൃദാസന്മാരായ പാസ്റ്റര്‍ ഫെയ്ത് ബ്ലസനെയും, ഡോക്ടര്‍ സാബു വരർഗീസ്‌നെയും പരിചയപ്പെടുത്തി.

കണ്‍വന്‍ഷന്‍ തീം ആയ ‘മനസാന്തരത്തിന് യോഗ്യമായ ഫലം കായിപ്പിന്‍’ എന്ന വിഷയത്തെ ആധാരമാക്കി കർത്തൃദാസൻ പാസ്റ്റര്‍ ബ്ലസ്സന്‍ സന്ദേശം അറിയിച്ചു.
സമ്മേളനത്തില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. സമ്മേളനം മൂന്നു ദിവസങ്ങളിലാണ് നടക്കുന്നത്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.