വാഹനാപകടത്തിൽ ഗുരുതരപരുക്കേറ്റ യുവാവ് മരിച്ചു

കോഴഞ്ചേരി: വാഹനാപകടത്തിൽ ഗുരുതരപരുക്കേറ്റ യുവാവ് മരിച്ചു. ഇലന്തൂർ പേർക്കോട്ട് പടിഞ്ഞാറേ മുറിയിൽ എം. വർഗീസിന്റെ മകനും ഇലന്തൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ സജു വർഗീസ് (25) ആണ് ഇന്നലെ രാത്രി 11.30 ന് തെക്കേമല ട്രയംഫന്റ് ജങ്ഷന് സമീപം അപകടത്തിൽപ്പെട്ടത്.
ചെങ്ങന്നൂരിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സാജു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തുള്ള മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഇതു കണ്ട നാട്ടുകാർ ഹൈവേ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ആറന്മുള നൈറ്റ് ഓഫീസിൽ നിന്ന് എഎസ്ഐ സലിമും എസ് സിപിഓ ബിന്ദുലാലും സ്റ്റേഷൻ മൊബൈൽ പട്രോളിങ് വാഹനവുമായി സ്ഥലത്ത് എത്തി.
സജുവിന് ഏറ്റ പരുക്ക് ഗുരുതരമായതിനാൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വിളിച്ച് ആംബുലൻസ് വരാൻ അറിയിച്ചു. എന്നാൽ വാഹനം വരാൻ താമസിച്ചതോടെ പൊലീസിന്റെ മൊബൈൽ പട്രോളിങ് വാഹനത്തിലുണ്ടായിരുന്ന സ്ട്രച്ചറിൽ എടുത്ത് അതിൽ കിടത്തി ഇതേ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, സജു മരിച്ചുവെന്ന് ഡോക്ടർമാർ പരിശോധിച്ചതിന് ശേഷം അറിയിച്ചു.

ചെങ്ങന്നൂരിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറാണ് മരിച്ച സജു. ഇന്നലെ രാത്രി ഏഴിന് ജോലി കഴിഞ്ഞ് വീട്ടിൽഎത്തിയിരുന്നു. കൂടെ ജോലി ചെയ്യുന്ന ആരുടെയോ സെൻ്റ് ഓഫ് പാർട്ടിയുണ്ടെന്ന് പറഞ്ഞ് വീണ്ടും വീട്ടിൽ നിന്ന് പോയിരുന്നു. അവിടെ നിന്ന് മടങ്ങി വരുമ്പോഴാണ് അപകടം. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.