ചാത്തങ്കരി മുളമൂട്ടിൽ ചിറയിൽകണ്ടത്തിൽ സി ഐ എബ്രഹാം ( തങ്കച്ചൻ – 92 ) നിര്യാതനായി

തിരുവല്ല: മാർത്തോമ്മാ സഭയിലെ സഫ്രഗൻ മെത്രാപ്പോലീത്തയായിരുന്ന, കാലം ചെയ്ത ഗീവർഗീസ് മാർ അത്താനാസിയോസിന്റെ സഹോദരൻ, ചാത്തങ്കരി മുളമൂട്ടിൽ ചിറയിൽകണ്ടത്തിൽ സി ഐ എബ്രഹാം ( തങ്കച്ചൻ – 92 ) നിര്യാതനായി .

ദീർഘകാലം പെരിങ്ങര സർവീസ് സഹകരണ സംഘത്തിന്റെയും , അപ്പർകുട്ടനാട് കർഷക സംഘത്തിന്റെയും സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ചാത്തങ്കരി എസ് എൻ ഡി പി ഹൈസ്‌കൂൾ പി ടി എ പ്രസിഡന്റ് ,നെടുമ്പ്രം വൈ എം സി എ ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സി ഐ ചിട്ടിഫണ്ട് , ഇരട്ടകുളങ്ങര ബാങ്കേഴ്‌സ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു.

മുളക്കുഴ ഇരട്ടകുളങ്ങര അന്നമ്മ (കുഞ്ഞുമോൾ) യാണ് ഭാര്യ. അനിൽ സി ഇടിക്കുള , ബ്ലസ്സൻ സി തോമസ് എന്നിവരാണ് മക്കൾ. മരുമക്കൾ:സിന്ധു അനിൽ , അനിത ബ്ലസൻ .

സംസ്ക്കാരം വ്യഴാഴ്ച്ച ( 30 മെയ് ) 11. 30 മണിക്ക് നെടുമ്പ്രം ക്രിസ്തോസ് മാർത്തോമ്മാ ദേവാലയത്തിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.