പാസ്റ്റർ ഡി മാത്യൂസിന്റെ ഭാര്യാ പിതാവ് ബേബി കെ പി അക്കരെ നാട്ടിൽ

വള്ളികുന്നം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ബഥേൽ ബൈബിൾ കോളജ് പുനലൂർ വൈസ് പ്രിൻസിപ്പൽ കർത്തൃദാസൻ പാസ്റ്റർ ഡി മാത്യൂസിന്റെ ഭാര്യാ പിതാവ് പുത്തൻചന്ത റോസി വില്ലയിൽ ബേബി കെ പി (70 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ : ശ്രീമതി റോസമ്മ ബേബി. മക്കൾ : ബീന, ബിജോ, മരുമക്കൾ : പാസ്റ്റർ ഡി മാത്യൂസ് (മല്ലശ്ശേരി), പ്രിൻസി (കലയപുരം).

സംസ്കാരം ജൂൺ 3 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് വള്ളികുന്നം അസംബ്ലിസ് ഓഫ് ഗോഡ് സഭാ സമിത്തേരിയിൽ. സംസ്കാര ശുശ്രൂഷയുടെ പ്രധാന ഭാഗം രാവിലെ 9 മണി മുതൽ വള്ളികുന്നം അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗണത്തിൽ പ്രത്യേകം ക്രമീകരിക്കുന്ന പന്തലിൽ വച്ച് നടത്തപ്പെടുന്നതാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.