ലേഖനം: ഏകമധ്യസ്ഥൻ | സിബി ബാബു (യു. കെ)

ഈ ലോകത്തിൽ നമ്മൾ ഒന്നു കണ്ണോടിച്ചാൽ പല മധ്യസ്ഥൻമാരും ഇന്ന് ഉണ്ട്. ഇന്ന് പലരുടെയും മുമ്പിൽ മധ്യസ്ഥ പ്രാർഥന പല രീതിയിൽ പല നിലകളിൽ അണയ്ക്കാറുണ്ട്. എന്നാൽ ദൈവം ഇത് ആഗ്രഹിക്കുന്നില്ല. പാപത്തിൽ മരിച്ചു കിടന്ന ഈ ലോകത്തിലെ മുഴുൻ ജനങ്ങളുടെയും, ഇനിയും ജനിക്കാൻ പോകുന്ന ജനങ്ങളുടെയും പാപങ്ങൾ ആണ് യേശു ക്രിസ്തു ക്രൂശിൽ വഹിച്ചത്. മുഴു ലോക ജനതക്ക് വേണ്ടിയാണ് യേശു ക്രിസ്തു ക്രൂശിൽ മരിച്ചത്. ദൈവത്തിലേക്ക് മനുഷ്യനെ അടുപ്പിച്ചത് യേശുക്രിസ്തു ആണ്. 1തിമൊഥെയൊസ് 2-6 ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.

മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ട് ഉയർത്തെഴുന്നേറ്റവന് മാത്രമേ ദൈവത്തിൻ്റെ മുമ്പിൽ ദൈവത്തിനും മനഷ്യർക്കും ഇടയിൽ മധ്യസ്ഥത അണയ്ക്കാൻ പറ്റൂ. ഈ ഭൂമിയിൽ വേറെ ആർക്കും ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥത നിൽക്കാൻ പറ്റില്ല.  കർത്താവായ യേശുക്രിസ്തു അല്ലാത്ത എല്ലാ മധ്യസ്ഥരും ദൈവത്തിൽ നിന്ന് ഉള്ളവർ അല്ല . *ഏകമദ്ധ്യസ്ഥൻ യേശുക്രിസ്തു മാത്രം. യേശുക്രിസ്തുവിൽ കൂടെ അല്ലാത്ത എല്ലാ മാനുഷിക മധ്യസ്ഥതകളും ദൈവം നിരാകരിക്കുന്നു.
മത്തായി 3:16 യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി. പിതാവിൻ്റെയും, പുത്രൻ്റെയും, പരിശുദ്ധാത്മാവിൻ്റെയും ഒരു മഹാ സമ്മേളനം ആണ് ഇവിടെ കണ്ടത്. അതെ സ്വർഗ്ഗത്തിൽ നിന്ന് ദൈവം ചൂണ്ടി കാണിച്ചത് (യേശു) ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നാണ്. ഇവിടെയും യേശക്രിസ്തു മനുഷ്യരുടെയും, ദൈവത്തിൻ്റെയും ഇടയിൽ ഏക മധ്യസ്ഥൻ ആയി നിൽക്കുന്നു. ഈ യേശക്രിസ്തു ആണ് നമ്മുടെ ജീവിതത്തിലെ ഏകമധ്യസ്ഥൻ.
മത്തായി17:1- 6 വേദഭാഗത്തിൽ യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ (യേശക്രിസ്തുവിൻ്റെ) മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു.മോശെയും ഏലീയാവും അവനോടു (യേശുവിനോട്) സംഭാഷിക്കുന്നതായി അവർ കണ്ടു. അവർ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽനിന്നു: ഇവൻ ( യേശുക്രിസ്തു) എന്റെ പ്രിയപുത്രൻ, ഇവങ്കൽ (യേശുക്രിസ്തുവിൽ) ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്നു (യേശുക്രിസ്തുവിന്) ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു. ഈ വേദഭാഗത്തിൽ നിന്നും നമുക്ക് എന്താണ് മനസിലാക്കാൻ സാധിക്കുന്നത്, മോശയും ഏലിയാവും യിസ്രായേൽ മക്കളുടെ ജീവിതത്തിൽ ഏറ്റവും വലിയ വ്യക്തികൾ ആണ്. എന്നാൽ സ്വർഗ്ഗത്തിൽ നിന്നും ദൈവം പറയുകയാണ്, മോശയെക്കാളും. ഏലിയവിനെക്കാളും വലിയവൻ യേശുക്രിസ്തു ആണ്. ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ, അതെ യേശുക്രിസ്തുവിന് ചെവി കൊടുപ്പിൻ. ഇവിടെയും ദൈവത്തിനും മനുഷ്യരുടെയും ഇടയിൽ കർത്താവായ യേശു ക്രിസ്തു ഏക മദ്ധ്യസ്ഥൻ ആയി ദൈവം കാണിച്ചു തരുന്നു .
യോഹന്നാൻ 14:6 യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
അതെ യേശുക്രിസ്തു മുഖാന്തിരം അല്ലാതെ ആരും ദൈവത്തിൻ്റെ അടുക്കൽ എത്തുന്നില്ല, ഇവിടെയും ദൈവത്തിനും, മനുഷ്യർക്കും ഇടയിൽ യേശുക്രിസ്തു ഏക മധ്യസ്ഥൻ ആയി നിൽക്കുന്നു.

പ്രിയ ജനമേ യേശുക്രിസ്തു എന്ന ഏക ദൈവവും, ഏക മധ്യസ്ഥനും ആയവനിലേക്ക് മടങ്ങി വരിക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.