മാമ്മൻ ജോൺസൺ വൈദ്യുതാഘാതം ഏറ്റത്തിനെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തോന്ന്യാമല : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് തോന്ന്യാമല സഭാ അംഗവും, മുൻ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ അംഗവുമായിരുന്ന ബ്രദർ മാമ്മൻ ജോൺസൺ വൈദ്യുതാഘാതം ഏറ്റത്തിനെ തുടർന്ന് മെയ്‌ 26 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭവനത്തിൽ വച്ച് മഴ സമയത്ത് വീട്ടിൽ നിന്നും അല്പം അകലെ വച്ചിരുന്ന കിണറ്റിലെ മോട്ടോർ പമ്പ് ഓൺ ചെയ്യുന്നതിനിടെ കനത്ത വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭാര്യ തിരക്കി ചെന്നപ്പോൾ ഷോക്ക് അടിച്ച് നിലത്ത് വീണ് കിടക്കുന്ന മാമ്മൻ ബ്രദറിനെയാണ് കണ്ടത്. ഭാര്യയെയും ഷോക്ക് അടിച്ചെങ്കിലും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. ഉടൻ തന്നെ അദ്ദേഹത്തെ സഭാ വിശ്വാസികൾ കൂടി പത്തനംതിട്ട ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ഇപ്പോൾ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.