ഹെവൻലി ആർമിസ് ശുശ്രൂഷക സമ്മേളനം നാളെ മുതൽ ബാം​ഗ്ലൂരിൽ

ബെംഗളൂരു: കർണാടകയിലെ പെന്തെക്കൊസ്ത് ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനം നാളെയും മറ്റന്നാളും ബണ്ണാർഗട്ടെ റോഡ് ഗൊട്ടിഗരെ ലിറ്റിൽ ഏഞ്ചൽ സ്ക്കൂളിന് സമീപം ചിക്കമ്മനഹള്ളി സയോൺ ഫുൾ ഗോസ്പൽ ചർച്ചിൽ നടക്കും.

പാസ്റ്റർ റോബിൻസൺ പോൾ (ബി.പി.എഫ് വൈസ് പ്രസിഡൻ്റ്) സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ മോനീഷ് സ്റ്റീഫൻ (യു.എസ്), റോണി ഏബ്രഹാം, ജീവൻ രാജ് എന്നിവർ പ്രസംഗിക്കും.
21 ന് രാവിലെ 10ന് ആരംഭിക്കുന്ന ശുശ്രൂഷക സമ്മേളനം 22ന് വൈകിട്ട് 6 വരെ തുടർച്ചയായി നടക്കും
പെന്തെക്കോസ്ത് സഭാ നേതാക്കളും വിവിധ സഭാ ശുശ്രൂഷകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ
ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ, ജോർജ് എം എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.