പതിമൂന്നാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ് കോൺഫറൻസിന് അനുഗ്രഹ സമാപ്തി

അഡലൈഡ് :  ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസിന്റെ പതിമൂന്നാമത് സമ്മേളനം ഞായറാഴ്ച നടന്ന സംയുക്ത ആരാധനയോടെ അനുഗ്രഹ പൂർണമായി സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡൻറ് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തു. റീജിയൻ സെക്രട്ടറി പാസ്റ്റർ ഏലിയാസ് ജോൺ അധ്യക്ഷത വഹിച്ചു പാസ്റ്റർ ബെന്നി മാത്യു സ്വാഗതം ആശംസിച്ചു.

മൂന്നുദിവസങ്ങളിലായി നടന്ന കോൺഫറൻസിൽ റവ. ഡോ. സാബു വർഗീസ് (യുഎസ് എ), പാസ്റ്റർ തോമസ് ജോർജ് ( ഐപിസി ജനറൽ ജോയിൻ സെക്രട്ടറി) എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകി. ഞായറാഴ്ചത്തെ സംയുക്ത ആരാധനയിൽ നടന്ന കർതൃമേശ ശുശ്രൂഷയ്ക്ക് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി നേതൃത്വം നൽകി. സുപ്രസിദ്ധ ക്രിസ്ത്യൻ ഗായകനായ പാസ്റ്റർ ലോർഡ്സൺ ആൻറണിയുടെ നേതൃത്വത്തിൽ ഐപിസി ഓസ്ട്രേലിയ റീജിയൻ കൊയർ ശുശ്രൂഷകൾ നിർവഹിച്ചു. പാസ്റ്റർ ബിനു ജോൺ, പാസ്റ്റർ ഷാജി ജോസഫ് എന്നിവർ സങ്കീർത്തന പ്രബോധനം നടത്തി. ശനിയാഴ്ച പകൽ ലേഡീസ് സെഷൻ, ഫാമിലി സെക്ഷൻ, യൂത്ത് സെഷൻ എന്നിങ്ങനെ വ്യത്യസ്ത സെഷനുകൾ ഉണ്ടായിരുന്നു. പാസ്റ്റർ സജിമോൻ സക്കറിയ, പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ സാം ജേക്കബ്, പാസ്റ്റർ റെജി സാമുവൽ, പാസ്റ്റർ ബിനു ജോൺ, പാസ്റ്റർ സജി ജോൺ എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു. ബ്രദർ ടോമി ഉണ്ണുണ്ണി കൃതജ്ഞത രേഖപ്പെടുത്തി. ബ്രദർ ജോബിൻ ജെയിംസ് പ്രസ്താവനകൾ നടത്തി.

പരിശുദ്ധാത്മ സാന്നിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഈ വർഷത്തെ കോൺഫറൻസ് വളരെ അനുഗ്രഹമായി തീർന്നു. ദൈവഹിതം ആയാൽ അടുത്ത വർഷത്തെ കോൺഫറൻസ് 2025 ഏപ്രിൽ 11,12, 13 തീയതികളിൽ ടൗൺസ്വിലിൽ വെച്ച് ഇമ്മാനുവൽ പെന്തക്കോസ് ചർച്ച് സഹകരണത്തോടെ നടത്തുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.