തുടർക്കഥ: ഭ്രാന്തന്റെ വേദപുസ്തകം | സജോ കൊച്ചുപറമ്പിൽ (പാർട്ട്‌ – 5)

അങ്ങകലെ ഇരുളിൽ അല്പം വെളിച്ചവുമായി നിൽക്കുന്ന ഒരു വീട് കാട്ടിക്കൊണ്ട് റോസമ്മ പറഞ്ഞു അതാണ് എൻറെ വീട്, അവിടെ രണ്ടുപേർ എന്നെ കാത്തിരിപ്പുണ്ട് അമ്മയും എൻറെ ചേട്ടനും.

റോസമ്മ ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് ബോവസ്സ് തൻറെ കയ്യിൽ ഉണ്ടായിരുന്ന ടോർച്ചിലെ വെളിച്ചം തെളിച്ചു കാണിച്ചു ഉപദേശി അവിടേക്ക് നോക്കിയിട്ട് റോസമ്മയോട് പറഞ്ഞു ശരി മോളെ മോൾ എന്നാൽ മുന്നോട്ടു നടന്നോളു ഞങ്ങൾ ഇവിടെ വരെ ഉള്ളൂ,
വീടൊന്ന് കാണണമായിരുന്നു അതിനു വേണ്ടിയാണ് ഞാൻ ഇവിടം വരെ വന്നത്. റോസമ്മ അവരോട് യാത്ര പറഞ്ഞു ഇരുളിലേക്ക് ആ വീട്ടിലേക്ക് നടന്നു, ബോബസിന്റെ കയ്യിലിരുന്ന ടോർച്ച് വെളിച്ചം അവൾക്ക് വഴികാട്ടിയായി ശേഷം ഉപദേശിയും ബോബസും അവിടെ നിന്ന് തിരികെ മടങ്ങി.

വീണ്ടും ചില ദിവസങ്ങൾ നീണ്ടു പോയി മറ്റൊരു സുപ്രഭാതം അമ്മയ്ക്കും ചേട്ടനും വേണ്ടിയുള്ള ഭക്ഷണം അടുക്കളയിൽ ക്രമീകരിച്ചു കൊണ്ടിരിക്കെ അതിരാവിലെ വീട്ടുമുറ്റത്ത് നിന്ന് ഒരു ശബ്ദം റോസമ്മ കേട്ടു ഇവിടെ ആരുമില്ലേ?
അടുക്കളയിൽ നിന്ന് അവൾ ആ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു, വീടിൻറെ മുൻഭാഗത്ത് എത്തി അതാ ആ ഉപദേശി വീടിനു മുമ്പിൽ വന്നു നിൽക്കുന്നു,
ഉപദേശി റോസമ്മയോട് പറഞ്ഞു
എന്തുണ്ട് മോളെ വിശേഷം?
ഞാൻ ഒന്നു പ്രാർത്ഥിക്കാൻ വേണ്ടി വന്നതാണ് ഒന്ന് പ്രാർത്ഥിച്ചോട്ടെ?
റോസമ്മ സമ്മതം മൂളി ഉപദേശി അവിടെനിന്ന് കരങ്ങൾ ഉയർത്തി ഉച്ചത്തിൽ പ്രാർത്ഥിച്ചു.

സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ ഞങ്ങടെ കർത്താവെ..
ഈ പ്രഭാതത്തിൽ അടിയൻ അങ്ങയുടെ സന്നിധിയിലേക്ക് കടന്നു വരുന്നു ഈ കുടുംബത്തെ അങ്ങയുടെ സന്നിധിയിലേക്ക് ഏൽപ്പിക്കുന്നു,
നീ അവരെ അനുഗ്രഹിക്കുമാറാകണമേ നിന്റെ സമാധാനവും സന്തോഷവും സ്വാതന്ത്ര്യവും അവരുടെ ജീവിതത്തിൽ ഇന്ന് പകൽ കാലം വെളിപ്പെടുത്തു മാറാകണമേ,
ഈ ഭവനത്തെയും അതിൻറെ അന്തരീക്ഷത്തെയും അതിൻറെ ഉള്ളി വസിക്കുന്ന പ്രിയപ്പെട്ടവരെയും അങ്ങയുടെ സന്നിധിയിലേക്ക് അടിയൻ ഏൽപ്പിക്കുന്നു,
നിൻറെ സാന്നിധ്യം അവരുടെ മേൽ നിഴൽ ഇടുമാറാകട്ടെ അവരായിരിക്കുന്ന ബന്ധനത്തിൽ നിന്നും അവരായിരിക്കുന്ന രോഗത്തിൽ നിന്നും പൂർണ്ണമായ വിടുതൽ ഇന്ന് പകൽ കാലം വെളിപ്പെടുത്തേണമേ, അവരുടെ വ്യക്തിജീവിതത്തിൽ കുടുംബജീവിതത്തിൽ ഇവിടെ വ്യാപരിച്ചു നിൽക്കുന്ന എല്ലാ അന്ധകാര മണ്ഡല പൈശാചിക മണ്ഡലത്തെയും അതിന്റെ ശക്തിയെയും ഈ പകൽ കാലം ഞാൻ ശാസിച്ചു പ്രാർത്ഥിക്കുന്നു,
പൂർണ്ണ വിടുതൽ ഈ ഭവനത്തിന്റെ അന്തരീക്ഷത്തിൽ വെളിപ്പെടുമാറാകട്ടെ,
യേശുവിൻറെ നാമത്തിൽ തന്നെ,
ആമേൻ…

ഉപദേശി റോസമ്മേ നോക്കി ശരി മോളെ ഞാൻ പോവുകയാണ് ഇനിയും മറ്റൊരു ദിവസം വരാം എന്ന് പറഞ്ഞ് ഉപദേശി അവിടെ നിന്നും യാത്രയായി.
ഉപദേശി വീടിൻറെ പടിക്കൽ നിന്നും മടങ്ങുന്ന നേരം വീട്ടിനുള്ളിൽ അലർച്ചകൾ ആരംഭിച്ചു അമ്മയും ആങ്ങളയും ചേർന്ന് അവളെ ശാസിച്ചു ഏതവനാടീ കേറി വന്നത് എന്തൊക്കെയാ അവൻ പറഞ്ഞിട്ട് പോയത്? എന്നുള്ള ചോദ്യവുമായി അതുവരെ ഉള്ളതിനേക്കാൾ അവരുടെ പെരുമാറ്റം അവളെ വല്ലാതെ വേദനിപ്പിക്കുന്ന രീതിയിൽ ആയി മാറി. ഉപദേശിയുടെ ഒറ്റ പ്രാർത്ഥനയിൽ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അവൾക്ക് വലിയ നിരാശയുടെ ദിനമായി അത് മാറി. അവൾ പെട്ടെന്ന് അവർക്ക് രണ്ടുപേർക്കും ഉള്ള ഭക്ഷണം അവരുടെ മുറികളിൽ എത്തിച്ചിട്ട് റെഡിയായി ജോലിക്കായി വറീതചാന്റെയും അമ്മായുടെയും ഭവനത്തിലേക്ക് കടന്നുപോയി.

യാത്രയിൽ ഒക്കെയും അവൾ മനസ്സിൽ ചോദിച്ചുകൊണ്ടിരുന്നു എന്തുകൊണ്ടാ ഉപദേശി പ്രാർത്ഥിച്ചിട്ട് സൗഖ്യം വരാഞ്ഞത്????എന്തുകൊണ്ട് ഉപദേശി പ്രാർത്ഥിച്ചിട്ട് വിടുതൽ കണ്ടില്ല? ഉപദേശിയുടെ ധൈര്യം ഒക്കെ കണ്ടപ്പോൾ പൊതുവിൽ കാണാറുള്ളത് പോലെ നേരെ വീട്ടിലേക്കു വന്നുകേറി ചങ്ങല ഒക്കെ വലിച്ചു മാറ്റി ചേട്ടന്റെയും അമ്മയുടെയും തലയിൽ കൈ വെച്ചു പ്രാത്ഥിച്ചു ഭുതം ഒക്കെ മാറി സ്വസ്ഥം ആകും എന്നാ അവൾ കരുതിയെ പക്ഷെ ഇത് നിരാശയാണ് അവൾക്ക് സമ്മാനിച്ചത്.
ഇങ്ങനെ മനസ്സിൽ ആരോടോചോദ്യം ചോദിച്ചു കൊണ്ട് ആ റബ്ബർ തോട്ടത്തിലൂടെ അവൾ തനിയെ നടന്നു നീങ്ങി.

അപ്പോഴും ആ വീട്ടിനുള്ളിലെ ചങ്ങലക്കിലുക്കം നിലച്ചിട്ട് ഉണ്ടായിരുന്നില്ല,
അവരുടെ വായിൽ നിന്ന് വരുന്ന മോശപ്പെട്ട വാക്കുകൾ അവസാനിച്ചിട്ടുണ്ടായിരുന്നില്ല,
ആ വീടിൻറെ അന്തരീക്ഷം അപ്പോഴും മലിനമായി കൊണ്ടേയിരുന്നു.

(തുടരും )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.