ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഛത്തിസ്​ഗഢ് സ്റ്റേറ്റ് കൺവൻഷൻ ഒക്ടോബർ 30 മുതൽ

ബിലാസ്പൂർ : ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഛത്തിസ്​ഗഢ് സ്റ്റേറ്റ് 19 മത് കൺവൻഷൻ 2024 ഒക്ടോബർ 30 മുതൽ നവംബർ 3 വരെ ബിലാസ്പൂരിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ. കെ. പി. മാത്യു ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പാസ്റ്റർ തോമസ് ജോർജ് (ഓസ്ട്രേലിയ) , പാസ്റ്റർ രാം ബലി സിം​ഗ് (ഡെറാഡൂൺ), പാസ്റ്റർ ഡോ. സണ്ണി ഫിലിപ്പ് (ന്യുയോർക്ക്) ഡോ. സോബി എബ്രഹം (ഹൂസ്റ്റൺ) തുടങ്ങിയ ദൈവദാസന്മാർ ശുശ്രൂഷിക്കുന്നു. പാസ്റ്റർ ലെനിൽ സാമുവേലും (ഭിലായി) ഐ പി. സി. ഛത്തിസ്​ഗഢ് സ്റ്റേറ്റ് ക്വയർ ടീമും സം​ഗീത ശുശ്രൂഷ നിർവഹിക്കും.

News Middle Advt Banner

കൺവൻഷന്റെ അനു​ഗ്രഹത്തിനായി വിവിധമായ കമ്മറ്റികൾ പ്രവർത്തിക്കുന്നു. പാസ്റ്റർ സുരേഷ് എക്ക (പ്രാർത്ഥന),  ബിനു വർ​​ഗീസ് (അക്കോമെഡഷൻ), പാസ്റ്റർ പ്രമോദ് സെബാസ്റ്റ്യൻ (പബ്ളിസ്റ്റി), പാസ്റ്റർ ഷൈജു ഡാനിയേൽ (ക്വയർ),  ജോസ് ഏബ്രഹാം (ഫുഡ്), ബ്രദർ വികാസ് മണ്ഡൽ (പബ്ളിക്ക് റിലേഷൻസ്), ബ്രദർ ഏം. ജി. ഫിലിപ്പ് (വോളണ്ടിയേഴ്സ്), ബ്രദർ ജയീംസ് ചെറിയാൻ (ഫിനാൻസ്) ബ്രദർ ജോൺ ചാക്കോ (ലൈറ്റ് ആന്റ് സൗണ്ട്).
വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ പി. സി സംഗമമാണ് ഇത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading