യു.പി.വൈ.എം എടത്വാ: 21 ാമത് സംയുക്ത വി.ബി.എസ് ഇന്ന് മുതൽ

എടത്വാ: എടത്വായിലും സമീപ പ്രദേശങ്ങളിലുമുള്ള പെന്തെക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 21 ാമത് സംയുക്ത വെക്കേഷൻ ബൈബിൾ സ്കൂൾ ഇന്ന് ഏപ്രിൽ 1 തിങ്കൾ മുതൽ 6 ശനി വരെ രാവിലെ 8.30 മുതൽ 12 വരെ എടത്വാ ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ നടക്കും.

‘സിസ്റ്റം അൺലോക്ക്’ എന്നതാണ് ഈ വർഷത്തെ വിബിഎസിന്റെ ചിന്താവിഷയം. മാധുര്യമേറിയ ദൈവവചനം കഥകളിലൂടെയും, കവിതകളിലൂടെയും, ഗാനങ്ങളിലൂടെയും ചിത്രരചനയിലൂടെയും പഠിക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. വാഹനസൗകര്യം സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.