വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് ഗുരുതര പരുക്ക്: പ്രത്യേകം പ്രാർത്ഥിക്കുക

തൃശൂർ: ഇന്നലെ മാർച്ച് 24 നു സഭായോഗം കഴിഞ്ഞ് ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി നെല്ലിക്കുന്ന് ഭവനത്തിൽ നിന്നും ഒളരിയിലേക്ക് യാത്ര ചെയ്ത മിഷൻ കോട്ടേഴ്‌സ് ഫുൾ ഗോസ്പൽ ചർച്ചിലെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു. ഇടക്കളത്തൂർ റീന, മകൾ അയനിക്കൽ സിസിലി, സിസിലിയുടെ മക്കളായ ഫെസ്റ്റ്സ്, ബെഞ്ചമിൻ, ഫെയ്ത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ പിറകിൽ കാർ തട്ടിയാണ് അപകടം സംഭവിച്ചത്.
സാരമായി പരിക്കേറ്റു തൃശൂർ ജൂബിലി മിഷൻ ഹോസ്‌പിറ്റലിൽ ചികിത്സയിൽ ആയിരിക്കുന്ന ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരിക്കുയാണ്. പരിപൂർണ വിടുതലിനായി പ്രാർത്ഥിച്ചാലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading