പാസ്റ്റർ ഇ.ജെ. ജോൺസൺ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ഓവർസിയർ

പാസ്റ്റർ ജോസഫ് ജോൺ സ്റ്റേറ്റ് സെക്രട്ടറി, പാസ്റ്റർ പി.വി. കുര്യാക്കോസ് സ്റ്റേറ്റ് ട്രഷറാർ


ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ഓവർസിയറായി പാസ്റ്റർ ഇ ജെ ജോൺസനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഭരണാധികാരി കേരള സ്റ്റേറ്റ് ഓവർസിയറും നാഷണൽ ഗോവെർണിങ് ബോഡി ചെയർമാനുമായ പാസ്റ്റർ സി സി തോമസിൻറെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ ദീർഘ വർഷങ്ങളായി കർണാടകയിൽ പ്രവർത്തിക്കുന്ന പാസ്റ്റർ ഇ ജെ ജോൺസൺ ബാംഗ്ലൂർ നോർത്ത് സെൻ്റർ പാസ്റ്ററും ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനുമാണ്. കോട്ടയം സ്വദേശിയാണ് പാസ്റ്റർ ജോൺസൺ.
കൗൺസിൽ മെമ്പേഴ്‌സ് ആയി പാസ്റ്റർ ജോസഫ് ജോൺ (സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ പി.വി. കുര്യാക്കോസ് (സ്റ്റേറ്റ് ട്രഷറാർ), പാസ്റ്റർ റോജി ഇ. സാമുവേൽ, പാസ്റ്റർ ബ്ലസൻ ജോൺ, പാസ്റ്റർ ബിനു ചെറിയാൻ, പാസ്റ്റർ ടി പി ബെന്നി എന്നിവരെ തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading