വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നീക്കം പിൻവലിക്കണം: ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

മാ​​​വേ​​​ലി​​​ക്ക​​​ര: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് മ​​​ദ്യ വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്.

സം​​​സ്ഥാ​​​ന​​​ത്ത് വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ വി​​​ൽ​​​പ്പ​​​ന​​​യ്ക്ക് നീ​​​ക്കം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രും വ​​​ൻ​​​കി​​​ട മ​​​ദ്യ ക​​​മ്പ​​​നി​​​ക​​​ളും. വി​​​ൽപ്പ​​​ന നി​​​കു​​​തി സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ദ്യ പ്രൊ​​​പ്പോ​​​സ​​​ൽ ബ​​​ക്കാ​​​ർ​​​ഡി ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്് സ​​​മ​​​ർ​​​പ്പി​​​ച്ചു.

ഈ ​​​മാ​​​സം നാ​​​ലി​​​നാ​​​ണ് ബ​​​ക്കാ​​​ർ​​​ഡി ക​​​മ്പ​​​നി കു​​​റ​​​ഞ്ഞ നി​​​കു​​​തി നി​​​ര​​​ക്ക് അ​​​ട​​​ങ്ങു​​​ന്ന ശി​​​പാ​​​ർ​​​ശ സ​​​ർ​​​ക്കാ​​​രി​​​ന് കൈ​​​മാ​​​റി​​​യ​​​ത്. ജി ​​​എ​​​സ് ടി ​​​ക​​​മ്മീ​​​ഷ​​​ണ​​​ർ പു​​​തി​​​യ നി​​​കു​​​തി നി​​​ര​​​ക്ക് ശിപാ​​​ർ​​​ശ ചെ​​​യ്ത​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് നീ​​​ക്കം.

ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​ദ്യാ​​​സ​​​ക്തി കു​​​റ​​​ച്ചുകൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​ജീ​​​വി​​​തം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്കേ​​​ണ്ട ഭ​​​ര​​​ണ​​​കൂ​​​ടം ജീ​​​വി​​​ത നി​​​ല​​​വാ​​​ര​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.​​​സം​​​സ്ഥാ​​​ന​​​ത്ത് ഗു​​​ണ്ടാ വി​​​ള​​​യാ​​​ട്ട​​​വും അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ളും ദി​​​നം​​​പ്ര​​​തി വ​​​ർ​​​ധി​​​ക്കു​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ലും വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ വി​​​ൽ​​​പ്പ​​​ന എ​​​ന്ന സ​​​ർ​​​ക്കാ​​​ർ ന​​​യം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണ്.
വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പു​​​തി​​​യ മ​​​ദ്യ​​​ഷോ​​​പ്പു​​​ക​​​ൾ തു​​​റ​​​ക്കു​​​ക​​​യും ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മ​​​ദ്യന​​​യം.

മ​​​ദ്യ​​​ന​​​യ​​​ത്തി​​​നെ​​​തി​​​രെ പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ക്കു​​​മ്പോ​​​ഴും നി​​​ഷേ​​​ധാ​​​ത്മ​​​ക നി​​​ല​​​പാ​​​ടു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മു​​​മ്പോ​​​ട്ടു​​​പോ​​​കു​​​ക​​​യാ​​​ണ്. മ​​​ദ്യലോ​​​ബി​​​യു​​​ടെ താ​​​ൽ​​​പ്പര്യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​ക്ഷോ​​​ഭം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​വാ​​​ൻ സു​​​മ​​​ന​​​സു​​​ക​​​ൾ മു​​​ന്നോ​​ട്ടു വ​​​ര​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.